വൈപ്പിൻ: കൊച്ചി റിഫൈനറീസ് ലിമിറ്റഡിന്‍റെ ക്രൂഡ് ഓയിൽ പമ്പിങ് സ്റ്റേഷനായ സിംഗിൾ പോയൻറ് മൂറിങ് സിസ്റ്റത്തിന് സമീപം മത്സ്യബന്ധനം നടത്തിയ കർണാടക ബോട്ട്, ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ഫിഷറീസ് വകുപ്പിന് കൈമാറി. കെ.7 എന്ന പേരിലുള്ള ബോട്ടാണ് പിടികൂടിയത്. എസ്.പി.എമ്മിന് സമീപം മത്സ്യബന്ധന നിരോധന മേഖലയാണ്.
ഫിഷറീസ് വകുപ്പ് - മറൈൻ എൻഫോഴ്സ്മെൻറ് ടീം നടത്തിയ പരിശോധനയിൽ 35 ടണ്ണോളം ചെറിയ തളയൻ മത്സ്യം ബോട്ടിൽ വളത്തിനായി സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തി. കേരളത്തിന്‍റെ തീരക്കടലിൽ പ്രവേശിക്കുന്നതിന് സ്പെഷൽ പെർമിറ്റും ഇല്ലായിരുന്നു.
വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ പി. അനീഷിന് കൈമാറിയ ബോട്ട് എറണാകുളം മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ മിലി ഗോപിനാഥ് ഇംപൗണ്ട് ചെയ്തു. ജില്ല ഫിഷറീസ് ഓഫിസർ എസ്. ജയശ്രീ തുടർനടപടി സ്വീകരിച്ചു. ബോട്ടിന് 2.5 ലക്ഷം രൂപ പിഴ അടപ്പിച്ചു. പിടിച്ചെടുത്ത ചെറു മത്സ്യം കടലിൽ നിക്ഷേപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.