ലീഗ് സ്ഥാനാർഥിയുടെ പത്രിക തള്ളി

എടവനക്കാട്: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളി. കുഴുപ്പിള്ളി ഡിവിഷനിലെ മുസ്​ലിംലീഗ് സ്ഥാനാർഥി പി.കെ. അബ്​ദുറസാഖി​െൻറ പത്രികയാണ് തള്ളിയത്. പ്രിൻറിങ്​ പ്രസ്​ ഉടമയായ ഇദ്ദേഹം കുഴുപ്പിള്ളി പഞ്ചായത്തുമായി പ്രിൻറിങ്​ കരാറുണ്ടായിരുന്നത് പത്രികയിൽ രേഖപ്പെടുത്തിയിരുന്നു.

എതിർ സ്ഥാനാർഥികൾ ഇത്​ ചൂണ്ടിക്കാട്ടി ആക്ഷേപമുന്നയിച്ചതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയുമായി ആലോചിച്ച് വരണാധികാരി പത്രിക തള്ളുകയായിരുന്നു. ഡമ്മിയായി ആരും പത്രിക നൽകിയിരുന്നില്ല. ഇതോടെ സ്വതന്ത്രനായി പത്രിക നൽകിയ മുജീബ് ഉമ്മറിനെ യു.ഡി.എഫ് പിന്തുണക്കാൻ തീരുമാനിച്ചു. ലീഗ് വൈപ്പിൻ മണ്ഡലം പാർലമെൻറ്​ ബോർഡും മണ്ഡലം എക്സിക്യൂട്ടിവ് കമ്മിറ്റിയും അടിയന്തര യോഗം ചേർന്നാണ്​ തീരുമാനമെടുത്തത്​.

Tags:    
News Summary - League candidate's nomination rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.