മു​ന​മ്പം- അ​ഴീ​ക്കോ​ട് പാ​ലം നി​ർ​മാ​ണ​ഭാ​ഗ​മാ​യി കാ​യ​ലി​ൽ പൈ​ലിങ്​ ന​ട​ക്കു​ന്നു

മുനമ്പം- അഴീക്കോട് പാലം; നിർമാണം പുരോഗമിക്കുന്നു

വൈ​പ്പി​ൻ : എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന മു​ന​മ്പം- അ​ഴീ​ക്കോ​ട് പാ​ലം അ​ടു​ത്ത വ​ർ​ഷം ഗ​താ​ഗ​ത സ​ജ്ജ​മാ​യേ​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​യ​ലി​ൽ പൈ​ലിങ്​ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 16 തൂ​ണു​ക​ളു​ടെ പൈ​ലിങ്​ പൂ​ർ​ത്തി​യാ​യി. മു​ന​മ്പം ജെ​ട്ടി​യി​ൽ ക​ര​യി​ലേ​ക്കു​ള്ള പൈ​ലിങ്ങി​നു​ള്ള തയാ​റെ​ടു​പ്പും തു​ട​ങ്ങി. ഇ​തി​നാ​യി മു​ന​മ്പ​ത്തെ ബ​സ് സ്റ്റാ​ൻ​ഡ് മാ​റ്റി സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

പാ​ലം യാ​ഥാ​ർ​ത്ഥ്യ​മാ​കു​മ്പോ​ൾ വൈ​പ്പി​ൻ​ക​ര​യി​ൽ നി​ന്ന്​ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലേ​ക്കു​ള്ള യാ​ത്ര കൂ​ടു​ത​ൽ സു​ഗ​മ​മാ​കും. നി​ല​വി​ലു​ള്ള റോ​ഡി​ൽ തി​ര​ക്ക് വ​ർ​ദ്ധി​ക്കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് കാ​യ​ലോ​ര റോ​ഡോ, തീ​ര​ദേ​ശ റോ​ഡോ യാ​ഥാ​ർ​ത്ഥ്യ​മാ​ക്കേ​ണ്ട​തു​ണ്ട്. സം​സ്ഥാ​ന​ത്തെ ത​ന്നെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള വ​ലി​യ പാ​ല​ങ്ങ​ളി​ലൊ​ന്നാ​കും മു​ന​മ്പം- അ​ഴീ​ക്കോ​ട് പാ​ലം. പാ​ലം വ​ന്ന​ശേ​ഷം ജ​ല​പാ​ത സു​ഗ​മ​മാ​കു​ന്ന​തി​നു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

പാ​ല​ത്തി​ന്റെ വ​ശ​ങ്ങ​ളി​ലെ ഉ​യ​രം എ​ട്ടേ​കാ​ൽ മീ​റ്റ​റാ​ണ്. മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ​ക്ക് നി​യ​മാ​നു​സൃ​തം നി​ശ്ച​യി​ച്ച ഉ​യ​രം ക​ണ​ക്കി​ലെ​ടു​ത്താ​ൽ യാ​ത്രാ​ത​ട​സ്സം ഉ​ണ്ടാ​കി​ല്ല. എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളു​ടെ വി​ക​സ​ന​ത്തി​നും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​നും ഉ​ത​കു​ന്ന പാ​ല​ത്തി​ന്​ കി​ഫ്ബി​യു​ടെ സാ​മ്പ​ത്തി​ക പി​ന്തു​ണ​യി​ൽ 143.28 കോ​ടി​യാ​ണ്​ നി​ർ​മാ​ണ​ചി​ല​വ്. മ​ധ്യ​ഭാ​ഗ​ത്ത് ഓ​രോ വ​ർ​ഷ​വും ഡ്ര​ഡ്ജിം​ഗ് ന​ട​ത്തു​ന്ന​തി​ന് നാ​ലു​കോ​ടി രൂ​പ വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ണ്ട്.

പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ മു​ന​മ്പം ഫി​ഷിം​ഗ് മേ​ഖ​ല, ബീ​ച്ച് ടൂ​റി​സം മേ​ഖ​ല എ​ന്നി​വ വി​ക​സ​ന കു​തി​പ്പി​ലേ​ക്ക് നീ​ങ്ങും. വൈ​പ്പി​ൻ മ​ണ്ഡ​ല​ത്തി​ലെ മു​ന​മ്പ​ത്തെ​യും ക​യ്പ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ അ​ഴീ​ക്കോ​ടി​നെ​യും ബ​ന്ധി​പ്പി​ച്ച് തീ​ര​ദേ​ശ ഹൈ​വേ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​തം നി​ർ​മ്മി​ക്കു​ന്ന പാ​ല​ത്തി​ന്​ 868.7 മീ​റ്റ​ർ നീ​ള​മു​ണ്ടാ​കും. ഫു​ട്​​പാ​ത്തും സൈ​ക്കി​ൾ ട്രാ​ക്കും പാ​ല​ത്തി​ന്റെ ഭാ​ഗ​മാ​ണ്. സ​മ​യ​ബ​ന്ധി​ത​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് 2025ഓ​ടെ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന് ക​യ്പ​മം​ഗ​ലം എം.​എ​ൽ.​എ ഇ.​ടി. ടൈ​സ​ൺ പ​റ​ഞ്ഞു.

Tags:    
News Summary - Munambam- Azhikode Bridge; Construction is in progress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.