വൈപ്പിൻ ബീച്ചുകളിൽ പുതുവത്സര ആഘോഷങ്ങൾക്ക് വിലക്ക്

ചെ​റാ​യി (എറണാകുളം): ബീ​ച്ചു​ക​ളി​ൽ പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി പൊ​ലീ​സ്. ചെ​റാ​യി ബീ​ച്ചി​ലും സ​മീ​പ​ത്തെ കു​ഴു​പ്പി​ള്ളി, കോ​ൺ​വ​ൻ​റ്, മു​ന​മ്പം ബീ​ച്ചു​ക​ളി​ലും രാ​ത്രി ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പൊ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പും അ​റി​യി​ച്ചു.

റി​സോ​ർ​ട്ടു​ക​ൾ, ഹോം ​സ്​​റ്റേ​ക​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി ആ​ഘോ​ഷ​ങ്ങ​ൾ ആ​കാം. നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 31ന്​ ​വൈ​കീ​ട്ട്​ ആ​റോ​ടെ സം​സ്ഥാ​ന പാ​ത​യി​ൽ​നി​ന്നും മു​ന​മ്പം, ക​രു​ത്ത​ല, ര​ക്ത്വേ​ശ്വ​രി, കു​ഴു​പ്പി​ള്ളി, ചാ​ത്ത​ങ്ങാ​ട് തു​ട​ങ്ങി​യ എ​ല്ലാ ബീ​ച്ച് റോ​ഡു​ക​ളും അ​ട​ച്ച് പൊ​ലീ​സ് പി​ക്ക​റ്റ് ഏ​ർ​പ്പെ​ടു​ത്തും.

ആ​റി​ന്​​ശേ​ഷം ടൂ​റി​സ്​​റ്റു​ക​ളെ​യോ, വാ​ഹ​ന​ങ്ങ​ളോ ക​ട​ത്തി വി​ടി​ല്ല. റി​സോ​ർ​ട്ടു​ക​ളി​ൽ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്തി​ട്ടു​ള്ള ടൂ​റി​സ്​​റ്റു​ക​ളെ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ കാ​ണി​ച്ചാ​ൽ ക​ട​ത്തി​വി​ടും. പൊ​ലീ​സ് പി​ക്ക​റ്റ് പ്രാ​ദേ​ശി​ക ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ക്കി​ല്ല.

നി​ല​വി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ സൂ​ര്യാ​സ്ത​മ​യ​ത്തി​നു​ശേ​ഷം ബീ​ച്ചി​ൽ​നി​ന്ന്​ പൊ​ലീ​സ് എ​ല്ലാ സ​ന്ദ​ർ​ശ​ക​രെ​യും തി​രി​ച്ച​യ​ക്കും. നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മു​ന​മ്പം എ​സ്.​ഐ എ.​കെ. സു​ധീ​ർ അ​റി​യി​ച്ചു.

Tags:    
News Summary - New Year's celebration ban on Vypin beaches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.