വൈപ്പിന്‍: സാമൂഹികവിരുദ്ധര്‍ തകര്‍ത്ത ഗ്യാസ് സ്റ്റൗവിനു പകരം പൊലീസ് സ്റ്റേഷനിലെ രണ്ട് സ്റ്റൗവുകളിലൊന്ന് നല്കി പൊലീസ് വിധവയായ വയോധികയുടെ ഉപജീവനത്തിന് താങ്ങായി. പള്ളിപ്പുറം കോണ്‍വെൻറ് ബീച്ചില്‍ തട്ടുകട നടത്തിവരുന്ന 60കാരിയായ കാരിക്കശ്ശേരി അനിതക്കാണ് മുനമ്പം പൊലീസ് സഹായഹസ്തം നീട്ടിയത്.
ഉപജീവനത്തിന് അനിത കോണ്‍വെൻറ് ബീച്ചില്‍ നടത്തിവരുന്ന തട്ടുകടയില്‍ രാത്രി ചില സാമൂഹികവിരുദ്ധര്‍ കയറി സ്റ്റൗവും മറ്റും നശിപ്പിച്ചതോടെയാണ് ഇവരുടെ ഉപജീവനം മുടങ്ങിയത്.
പരാതി നല്‍കിയതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ മുനമ്പം പൊലീസ് വിവരം പ്രിന്‍സിപ്പല്‍ എസ്.ഐ വി.കെ. സുധീര്‍കുമാറിനെ അറിയിച്ചു.
തുടര്‍ന്ന് ഇദ്ദേഹത്തിെൻറ നിർദേശാനുസരണം പൊലീസ് സ്റ്റേഷനില്‍ ഉപയോഗിച്ചിരുന്ന രണ്ട് സ്റ്റൗവുകളിലൊന്ന് എസ്.ഐമാരായ വി.ബി. അബ്ദുൽറഷീദ്, നന്ദനന്‍ എന്നിവര്‍ നേരിട്ടെത്തി വയോധികക്ക് കൈമാറുകയായിരുന്നു. തട്ടുകടയില്‍ അതിക്രമം കാണിച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.