വൈപ്പിന്‍: എടവനക്കാട്, നായരമ്പലം പഞ്ചായത്ത് തീരദേശമേഖലയില്‍ കടല്‍ ക്ഷോഭത്തില്‍ അടിഞ്ഞുകൂടിയ മണലും മറ്റും നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ ആരംഭിച്ചു. എടവനക്കാട് പഞ്ചായത്തിെൻറ നേതൃത്വത്തില്‍ തീരദേശറോഡിലെ മണലും കല്ലും മറ്റു മാലിന്യങ്ങളും നീക്കം ചെയ്യാന്‍ ആരംഭിച്ചിട്ടുള്ളതെന്ന് പ്രസിഡൻറ് അസീന അബ്ദുല്‍സലാം അറിയിച്ചു.
ഒമ്പതാം വാര്‍ഡ് അംഗം സാബുവിെൻറ നേതൃത്വത്തില്‍ പഞ്ചായത്തിന് തെക്കു ഭാഗത്ത് നിന്നാണ് പ്രവൃത്തികള്‍ ആരംഭിച്ചിട്ടുള്ളത്. ഇവിടെ ജെ.സി.ബി ഉപയോഗിച്ച് മണല്‍വാടയും നിര്‍മിക്കുന്നുണ്ട്. കൂടാതെ ചളിയും മറ്റും അടിഞ്ഞുകൂടിയ വീടുകള്‍ വൃത്തിയാക്കുന്നതിനായി ക്ലോറിന്‍ ഉള്‍പ്പെെടയുള്ള സാധനങ്ങളും പഞ്ചായത്ത് വിതരണം നടത്തി. നായരമ്പലം വെളിയത്താംപറമ്പ് കടപ്പുറത്ത് കടല്‍ക്ഷോഭത്തില്‍ മണല്‍മൂടിയ തീരദേശ റോഡ് സഞ്ചാരയോഗ്യമാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.
ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മണല്‍നീക്കം ചെയ്യലും മണല്‍ വാടയുടെ നിര്‍മാണ പ്രവര്‍ത്തനവും നടക്കുന്നത്. നാലു ദിവസത്തെ തുടര്‍ച്ചയായ കടല്‍ക്ഷോഭം മൂലം രണ്ടര കിലോമീറ്ററോളം കടല്‍ഭിത്തി പൂര്‍ണമായും തകര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് വീടുകളില്‍ മണ്ണും ചളിയും ഒഴുകി കയറി നിറഞ്ഞിരിക്കുകയാണ്. രണ്ടു ജെ.സി.ബി ഉപയോഗിച്ചാണ് ഇപ്പോള്‍ മണല്‍നീക്കം ചെയ്യുന്നത്. വെളിയത്താംപറമ്പിലെ ദേവിവിലാസം സ്കൂളിലെ ഒരു ക്യാമ്പ് മാത്രമെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതെന്ന് പഞ്ചായത്ത്അംഗം സി.സി സിജി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.