ചെറായി: വിലകൂടിയ തത്തയെ വിൽക്കാനുണ്ടെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് പിടിയില്‍. തിരുവനന്തപുരം വര്‍ക്കലയില്‍ താമസിക്കുന്ന കൊല്ലം മയ്യനാട് പറകുളം യേശുഭവനില്‍ പട്ടി റിയാസ് എന്ന നിവിന്‍ ജോസഫിനെയാണ് (37) മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്.
തട്ടിപ്പിനിരയായ കുഴുപ്പിള്ളി അയ്യമ്പിള്ളി കണിച്ചുകുന്നത്ത് ജോണി നല്കിയ പരാതിയില്‍ വര്‍ക്കലയില്‍നിന്നാണ് ഇയാളെ പിടികൂടിയത്.
ഗ്രേ പാരറ്റ് ഇനത്തില്‍പെട്ട തത്തയെ വില്‍ക്കാനുണ്ടെന്ന് േഫസ്ബുക്കില്‍ പരസ്യം കണ്ടാണ് പരാതിക്കാരന് ഫോണിൽ പ്രതിയെ ബന്ധപ്പെട്ടത്. 36,000 രൂപക്ക് കച്ചവടം ഉറപ്പിക്കുകയും 18,000 രൂപ അഡ്വാന്‍സ് ആവശ്യപ്പെടുകയും ചെയ്തു. പരാതിക്കാരന് പ്രതിയുടെ അക്കൗണ്ടിലേക്ക് തുക അയച്ചു. പിറ്റേന്ന് ലുലു മാളിനുസമീപം തത്തയുമായി എത്താമെന്ന് പറഞ്ഞെങ്കിലും വന്നില്ല. ഇതേതുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. മുനമ്പം സി.ഐ കെ.എ. യേശുദാസന്, എസ്.ഐ കെ.കെ. സനകുമാര്, സി.പി.ഒമാരായ എ.കെ. നിഖില്‍, ഇ.എം. റിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.