എം.സി.എഫുകള്‍ക്ക് സമീപം മാലിന്യം തള്ളുന്നു

അഞ്ചല്‍: ഹരിതകര്‍മ സേന പ്രവര്‍ത്തകർ ശേഖരിക്കുന്ന മാലിന്യം സൂക്ഷിക്കുന്നതിന്​ വിവിധയിടങ്ങളില്‍ സ്ഥാപിച്ച മിനി എം.സി.എഫുകള്‍ക്ക് സമീപം മാലിന്യം വലിച്ചെറിയുന്നതായി പരാതി. അലയമണ്‍ പഞ്ചായത്തില്‍ അഞ്ചല്‍-പുത്തയം-കരുകോണ്‍ പാതയോരത്ത് പുത്തയം ജംഗ്ഷന് സമീപം സ്ഥാപിച്ചിരിക്കുന്ന മിനി എം.സി.എഫിന് സമീപത്താണ് മാലിന്യം തള്ളുന്നത്. പഞ്ചായത്തധികൃതര്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും മാലിന്യം തള്ളുന്നതിന്​ കുറവില്ല. നിരീക്ഷണ കാമറ സ്ഥാപിച്ച് നടപടിയെടുക്കാൻ പഞ്ചായത്തും പൊലീസും തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചിത്രം: അലയമൺ പുത്തയം ജങ്​ഷന് സമീപം സ്ഥാപിച്ച മിനി എം.സി. എഫിന് സമീപം മാലിന്യം തള്ളിയ നിലയിൽ (KE ACL - 1 )

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.