Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2022 5:28 AM IST Updated On
date_range 20 May 2022 5:28 AM ISTഎം.സി.എഫുകള്‍ക്ക് സമീപം മാലിന്യം തള്ളുന്നു
text_fieldsbookmark_border
അഞ്ചല്‍: ഹരിതകര്‍മ സേന പ്രവര്‍ത്തകർ ശേഖരിക്കുന്ന മാലിന്യം സൂക്ഷിക്കുന്നതിന് വിവിധയിടങ്ങളില്‍ സ്ഥാപിച്ച മിനി എം.സി.എഫുകള്‍ക്ക് സമീപം മാലിന്യം വലിച്ചെറിയുന്നതായി പരാതി. അലയമണ്‍ പഞ്ചായത്തില്‍ അഞ്ചല്‍-പുത്തയം-കരുകോണ്‍ പാതയോരത്ത് പുത്തയം ജംഗ്ഷന് സമീപം സ്ഥാപിച്ചിരിക്കുന്ന മിനി എം.സി.എഫിന് സമീപത്താണ് മാലിന്യം തള്ളുന്നത്. പഞ്ചായത്തധികൃതര്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും മാലിന്യം തള്ളുന്നതിന് കുറവില്ല. നിരീക്ഷണ കാമറ സ്ഥാപിച്ച് നടപടിയെടുക്കാൻ പഞ്ചായത്തും പൊലീസും തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചിത്രം: അലയമൺ പുത്തയം ജങ്ഷന് സമീപം സ്ഥാപിച്ച മിനി എം.സി. എഫിന് സമീപം മാലിന്യം തള്ളിയ നിലയിൽ (KE ACL - 1 )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story