വിലയന്നൂർ റോഡ് കുളമായി; അപകടം പതിവ്

കൊട്ടാരക്കര: ഓയൂർ-കൊട്ടാരക്കര റോഡിൽ വിലയന്തൂർ റോഡ് വെള്ളക്കെട്ടായതോടെ വാഹനങ്ങൾ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവായി. അഞ്ചു കോടിയോളം ചെലവഴിച്ചുള്ള കൊട്ടാരക്കര വെളിനല്ലൂർ റോഡ് നിർമാണം അനിശ്ചിതത്വത്തിലായതാണ് റൂട്ടിലെ റോഡുകൾ തകരാൻ കാരണമാകുന്നത്. ഓടനാവട്ടം, തൃക്കണ്ണമംഗൽ , ഗാന്ധിമുക്ക് എന്നിവിടങ്ങളിലെ റോഡ് കുഴിഞ്ഞ് താഴ്​ന്ന് നിരവധി അപകടങ്ങളാണ് ഉണ്ടാവുന്നത്. മഴക്കാലമായതോടെ ടാറിങ് നടത്താൻ കഴിയാത്ത അവസ്ഥയിലാണ് പൊതുമരാമത്ത് വകുപ്പ്. ടാർ മിക്സിങ് പ്ലാന്‍റ്​ പ്രവർത്തനം പുനരാരംഭിക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു ഓയൂർ: വെളിയം പടിഞ്ഞാറ്റിൻകര കായിക്കര ക്വാറിയിലെ ടാർ മിക്സിങ് പ്ലാന്‍റ്​ പ്രവർത്തനം പുനരാരംഭിക്കുന്നതിനായി കൊണ്ടുവന്ന സാമഗ്രികൾ നാട്ടുകാർ തടഞ്ഞു. ബുധനാഴ്ച വൈകീട്ട്​ 4.30 ഓടെയായിരുന്നു സംഭവം. തുറമുഖ വകുപ്പിന്‍റെ കീഴിലുള്ളതാണ് കായിക്കര ക്വാറി. ഇതിനു സമീപം സ്വകാര്യ മുതലാളി വസ്​തു വാടകക്ക്​ എടുത്ത് ആറു വർഷം മുമ്പ് ടാർ മിക്സിങ് പ്ലാന്‍റ്​ പ്രവർത്തിപ്പിച്ചിരുന്നു. പ്ലാന്‍റിൽ നിന്നുയരുന്ന അസഹനീയമായ പുകയും ഗന്ധവും കാരണം നാട്ടുകാരുടെ പരാതിയിൽ വെളിയം പഞ്ചായത്ത് പ്ലാന്‍റിന് സ്റ്റോപ് മെമ്മോ നൽകിയിരുന്നു. പ്രദേശവാസികളായ ജയ രഘുനാഥ്, കെ.എസ്​. ഷിജുകുമാർ, ചന്തു പ്രസന്നൻ, രാകേഷ് ചൂരക്കോട്, എസ്​. പവനൻ, അജിത് വാറൂർ, ദിലീപ് കുമാർ, ഷാനു, അഭിലാഷ്, ബിന്ദു അനിൽ, അബിൻ അനിൽ എന്നിവരുടെ നേതൃത്വത്തിലാണ് തടഞ്ഞത്. പ്ലാന്‍റ്​ പൊളിച്ചു മാറ്റാൻ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ടാർ മിക്സിങ് പ്ലാന്‍റ്​ വിരുദ്ധ ജനകീയ സമിതി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.