കുളക്കടയില്‍ രണ്ടാം ഘട്ടം പൈപ്പിടല്‍ പൂര്‍ത്തിയായി

കൊട്ടാരക്കര: കുളക്കടയില്‍ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ട നിര്‍മാണങ്ങള്‍ പൂര്‍ത്തിയായി. പുത്തൂര്‍മുക്ക്​ മുതല്‍ ഏനാത്ത് പാലം വരെയുള്ള 2.75 കിലോമീറ്റര്‍ ഒഴിച്ചുള്ള ഭാഗമാണ് പൂര്‍ത്തിയാക്കിയത്. 32.14 കിലോമീറ്റര്‍ നീളത്തിലാണ് രണ്ടാം ഘട്ടത്തില്‍ പൈപ്പിടുന്നത്. എം.സി റോഡ്കുഴിച്ച് പൈപ്പിടാനുള്ള അനുവാദം ലഭിക്കാത്തതുകാരണം ഇവിടെ നിര്‍മാണം നടത്താന്‍ കഴിഞ്ഞില്ല. 2.45 കോടി രൂപയാണ് നിര്‍മാണച്ചെലവ്. കുളക്കട ഒമ്പത്, 10 വര്‍ഡുകളിലുള്ളവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഒന്നാംഘട്ട പൈപ്പിടല്‍ പൂര്‍ത്തിയാകും മുന്നേയാണ് പദ്ധതിയുടെ രണ്ടാംഘട്ടം പൂര്‍ത്തിയായിരിക്കുന്നത്. 59.80 കിലോമീറ്ററാണ് ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാകാനുള്ളത്. ഇതില്‍ 58 കിലോമീറ്റര്‍ നിര്‍മാണം പൂര്‍ത്തിയായി. 29.81 കോടി ചെലവഴിച്ചാണ് പൈപ്പിടല്‍ നടക്കുന്നത്. കുടിവെള്ളപദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ പെരുങ്കുളം കൊടിതൂക്കുംമുകളില്‍ രണ്ടു ലക്ഷം ലിറ്റര്‍ ശേഷിയുള്ള സംഭരണിയുടെ നിര്‍മാണമാരംഭിച്ചിട്ടുണ്ട്. കുടിവെള്ള പദ്ധതിയില്‍ 8.299 ഗാര്‍ഹിക കണക്​ഷനുകളാണ് നല്‍കുക. പൈപ്പിടലിനായി കുഴിച്ച ഭാഗങ്ങളില്‍ ഏഴ് പി.ഡബ്ല്യു.ഡി റോഡുകളുടെ അറ്റകുറ്റപ്പണി ജല അതോറിറ്റി പൊതുമരാമത്ത് കരാറുകാര്‍ വഴിയും ബാക്കി പൊതുമരാമത്ത് വകുപ്പും നടത്തുമെന്ന് ജല അതോറിറ്റി അധികൃതര്‍ പറഞ്ഞു. കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ പി.ടി. ഇന്ദുകുമാര്‍ രണ്ടാംഘട്ട പൈപ്പിടല്‍ പൂര്‍ത്തീകരണത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ആര്‍. രശ്മി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അഖില മോഹന്‍, മഠത്തിനാപ്പുഴ അജയന്‍, ബീന അശോക്, ജി. രഘു, പ്രസാദ് യോഹന്നാന്‍, ജലവകുപ്പ് അസിസ്റ്റന്‍റ്​ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍മാരായ സോണിയ, നാരായണന്‍, അസി.എന്‍ജിനീയര്‍ രതീഷ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.