പത്തനാപുരം: ആദ്യവർഷം പൂർത്തിയാക്കിയ പിണറായി സർക്കാറിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. കെ.പി.സി.സി നിർവാഹകസമിതി അംഗം സി.ആർ. നജീബ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൺവീനർ കെ. അനിൽ അധ്യക്ഷതവഹിച്ചു. ഷേക്ക് പരീത്, എം. അബ്ദുറഹ്മാൻ, അഡ്വ. കാര്യറ നസീർ, ലതാ സി.നായർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പൊന്നമ്മ ജയൻ, ഷീജ ഷാനവാസ്, ജെ.എൽ. നസീർ, കെ. വേണുപിള്ള പിടവൂർ, റോയി ജോർജ്, പുന്നല ഷിഹാബ്, ഗ്രാമപഞ്ചായത്ത് അംഗം ഫാറൂഖ്, ജെ.എൽ. ഷൈജു, എം.ടി. ഫിലിപ്പ്, ഷാനവാസ് ഖാൻ, നാസറുദീൻ ഷാജി വട്ടക്കാവിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.