കാവനാട്: സി.പി.ഐ ശക്തികുളങ്ങര ലോക്കൽ സമ്മേളനം മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. ജോസഫ് ബർണാഡ്, സി. അയ്യപ്പൻപിള്ള, കെ. ഷീല എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനനടപടികൾ നിയന്ത്രിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ജെ. ഉദയഭാനു, സി.പി.ഐ സംസ്ഥാനകമ്മിറ്റി അംഗം ആർ. വിജയകുമാർ, കൊല്ലം മധു, ഡി. സുകേശൻ, ഡി. രാമചന്ദ്രൻപിള്ള, ബി. മോഹൻദാസ്, എസ്. സുധീഷ്, എസ്. ബിജുകുമാർ, പി. വിജയൻപിള്ള, ശോഭാ ജോസഫ്, ടെറൻസ് ചാർളി, മെറിൽഡാ ഫ്രാൻസിസ്, അഡ്വ. സിറിയക് സ്റ്റീൻ ഏലിയാസ്, ആർ. സുനിൽകുമാർ, കെ. കൃഷ്ണകുമാർ, ആർ. സുരേഷ്മണി, സി. രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി സുധീഷ് എസ്. മരുത്തടി, അസി. സെക്രട്ടറിയായി ജോസഫ് ലിയോൺ എന്നിവരെ തെരഞ്ഞെടുത്തു. --------------------------- പരവൂരിലെ ട്രെയിൻ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണം പരവൂർ: മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ്, ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്സ്പ്രസ്, ചെന്നൈ എഗ്മോർ -ഗുരുവായൂർ എന്നീ ട്രെയിനുകളുടെ പരവൂരിലെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്നും ഏറനാട്, പുനലൂർ-കന്യാകുമാരി എന്നീ ട്രെയിനുകൾക്ക് പുതുതായി സ്റ്റോപ്പ് അനുവദിക്കണമെന്നും റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പരവൂർ യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. യൂനിറ്റ് കൺവീനർ വിനീത് സാഗർ അധ്യക്ഷത വഹിച്ചു. പരവൂർ സജീബ്, എം.പി. ഗോപകുമാർ, സജു തിലക്, ജെ. ഗോപകുമാർ, സി. ജയേന്ദ്രൻ നായർ, ആർ. രജിത്ത്, ഡി.എൽ. ലിനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.