കൊല്ലം: യൂത്ത് കോൺഗ്രസ് വെസ്റ്റ് മണ്ഡലം നേതൃയോഗം സംസ്ഥാന സെക്രട്ടറി വിഷ്ണുസുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. കൊല്ലം വെസ്റ്റ് മണ്ഡലം പ്രസിഡന്‍റ് ഹർഷാദ് മുതിരപ്പറമ്പ് അധ്യക്ഷത വഹിച്ചു. കൊല്ലം ബ്ലോക്ക് പ്രസിഡന്‍റ് ശരത് മോഹൻ, ശാലു മുതിരപ്പറമ്പ്, അജു ചിന്നക്കട, സുൽഫി, അമൽ, ധീരജ്, ജാക്സൺ എന്നിവർ സംസാരിച്ചു. ---------------------------------- നേത്രപരിശോധന ക്യാമ്പ് കൊല്ലം: നാരായണീയം കലാക്ഷേത്രയും തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രിയും ചേർന്ന് 29ന് രാവിലെ ഏഴുമുതൽ സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയയും നടത്തും. കണ്ണട ആവശ്യമായി വരുന്നവർ റേഷൻകാർഡിന്‍റെ കോപ്പിയുമായി 26 മുതൽ 28 വരെ നാരായണീയം കലാക്ഷേത്രയിൽ പ്രവർത്തിക്കുന്ന രജിസ്ട്രേഷൻ കൗണ്ടറുമായി ബന്ധപ്പെടണം. വിലാസം: നാരായണീയം കലാക്ഷേത്ര, നായേഴ്സ് ആശുപത്രിക്ക് പിറകുവശം, ഉളിയക്കോവിൽ റോഡ്, ആശ്രാമം. ഫോൺ: 8129744557, 9567364226.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.