ഓയിൽപാമിലെ ഉപരോധം അവസാനിപ്പിച്ചു

അഞ്ചൽ: ഓയിൽപാം എസ്റ്റേറ്റിലെ ഭാരതീപുരം സീനിയർ മാനേജരെ ഉപരോധിച്ച് മൂന്ന് ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഫാക്ടറിയിലെ ഡ്രൈവർമാരായ എ.ഐ.ടി.യു.സി യൂനിയനിൽപെട്ട രണ്ടുപേരെയും സി.ഐ.ടി.യുവിലെ ഒരാളെയും ഏതാനും ദിവസം മുമ്പ് തൊട്ടടുത്ത ചിതറ എസ്‌റ്റേറ്റിലേക്ക് സ്ഥലം മാറ്റി ചെയർമാൻ ഉത്തരവിറക്കിയിരുന്നു. ഇതനുസരിച്ച് എ.ഐ.ടി.യു.സി തൊഴിലാളികൾ ഉത്തരവ് അംഗീകരിച്ച് ചിതറയിൽ ജോയിൻ ചെയ്​തെങ്കിലും നടപടി തൊഴിലാളി വിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്നാരോപിച്ച് ഉത്തരവ് അംഗീകരിക്കാതെ സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിൽ സീനിയർ ഓഫിസറുടെ ഓഫിസ് ഉപരോധിക്കുകയും വാഹനങ്ങൾ തടഞ്ഞിടുകയുമായിരുന്നു. ഇതിനെ തുടർന്ന് സി.ഐ.ടി.യു ജില്ല നേതൃത്വം പ്രശ്നത്തിലിടപെട്ട് കമ്പനി അധികൃതരുമായും തൊഴിലാളികളുമായി ചർച്ച നടത്തിയ ശേഷം ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. ചിത്രം. ഓയിൽപാം ഫാക്ടറി സീനിയർ സൂപ്രണ്ടിന്‍റെ ഓഫിസ് ഉപരോധിക്കുന്ന സി.ഐ.ടി.യു തൊഴിലാളികൾ (ഫയ ൽ ചിത്രം)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.