കുണ്ടറ: പെരിനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 'മഞ്ചാടിക്കൂട്ടം' തിങ്കളാഴ്ച തുടങ്ങി 31ന് അവസാനിക്കും. രാവിലെ 10ന് പെരിനാട് പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യ ജയകുമാർ ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം ക്യാമ്പ് ഡയറക്ടർ ആർ. തുളസി ഉദ്ഘാടനം ചെയ്യും. ജൂൺ ഒന്നിന് നടക്കുന്ന പ്രവേശനോത്സവം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. അടുത്ത ഒരു വർഷത്തെ പ്രവർത്തന പരിപാടിയുടെ ഉദ്ഘാടനം പി.സി. വിഷ്ണുനാഥ് എം.എൽ.എ നിർവഹിക്കും. ------------------------------------- വാർഷികം കുണ്ടറ: വ്യാപാരി വ്യവസായി ഏകോപനസമിതി കുണ്ടറ യൂനിറ്റ് വാർഷിക സമ്മേളനം നടത്തി. ജില്ല പ്രസിഡന്‍റ് എസ്. ദേവരാജൻ, ജില്ല ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, മേഖല പ്രസിഡന്‍റ് ആന്‍റണി പാസ്ചർ, മേഖല ട്രഷറർ ബി. സ്റ്റാഫോർഡ് എന്നിവർ മുഖ്യാതിഥികളായി. മികച്ച വിദ്യാർഥികൾക്ക് കാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പ്രസിഡന്‍റ് സി.ബി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൽ. അനിൽകുമാർ, സെക്രട്ടറി പി.ആർ. അഖിലേഷ്, ട്രഷറർ എ. നാസിമുദീൻ, എസ്. ഭദ്രൻ, എച്ച്. സഹദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.ബി. അനിൽകുമാർ (പ്രസി.), എൽ. അനിൽകുമാർ (ജന.സെക്ര.), നാസിമുദീൻ(ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.