പട്ടികജാതി-പട്ടിക വർഗ ഫണ്ട് വിനിയോഗം: കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന് സർക്കാറിന്‍റെ ആദരവ്

കുളത്തൂപ്പുഴ: കഴിഞ്ഞ സാമ്പത്തിക വർഷം പട്ടികജാതി-വർഗ വിഭാഗങ്ങൾക്കുള്ള ഫണ്ട് വിനിയോഗത്തിൽ 100 ശതമാനം കൈവരിച്ച കുളത്തൂപ്പുഴ പഞ്ചായത്തിന് സർക്കാറിന്‍റെ ആദരവ്. കഴിഞ്ഞ ദിവസം തൃശൂർ കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി എം.വി. ഗോവിന്ദനിൽനിന്ന്​ കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് പി. അനിൽകുമാർ ആദരവ് ഏറ്റുവാങ്ങി. പഞ്ചായത്തിന്‍റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് പദ്ധതി വിഹിതം മുഴുവൻ ചെലവഴിക്കാൻ സാധിച്ചത്. ജനറൽ വിഭാഗത്തിൽ 6.31 കോടിയും, പട്ടികജാതി വിഭാഗത്തിൽ 1.45 കോടിയും പട്ടികവർഗ വിഭാഗത്തിൽ 38.42 ലക്ഷം രൂപയും അടക്കം 8.15 കോടി രൂപയാണ് ചെലവഴിച്ചത്. പഞ്ചായത്ത് സമിതിയുടെയും ജീവനക്കാരുടെയും നിർവഹണ ഉദ്യോഗസ്ഥരുടെയും ആത്മാർഥമായ പരിശ്രമവും ജനങ്ങളുടെ പിന്തുണയുമാണ് ഈ നേട്ടത്തിന് കാരണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.