അഞ്ചൽ: വീട്ടുമുറ്റത്തുനിന്ന് രണ്ട് വയസ്സുകാരനായ കുട്ടിയെ കാണാതാകുകയും ഒരുരാത്രിക്ക് ശേഷം തിരികെ കിട്ടുകയും ചെയ്ത സംഭവത്തിലെ ദുരൂഹത നീങ്ങിയില്ല. ഒരാഴ്ച മുമ്പാണ് തടിക്കാട് കാഞ്ഞിരത്തറ ചണ്ണയ്ക്കാ പൊയ്കയിൽ കൊടിഞ്ഞിമൂല പുത്തൻവീട്ടിൽ അൻസാരി-ഫാത്തിമ ദമ്പതികളുടെ മകൻ രണ്ട് വയസ്സുള്ള മുഹമ്മദ് അഫ്രാനെ വൈകീട്ട് അഞ്ചോടെ കാണാതായത്. വ്യാപക തെരച്ചിലിനൊടുവിൽ പിറ്റേന്ന് പുലർച്ചെ ഏഴോടെ വീട്ടിൽ നിന്നും അരക്കിലോമീറ്ററോളം അകലെ മലമുകളിൽ റബർ തോട്ടത്തിൽ നിന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ അഞ്ചൽ പൊലീസ് അന്വേഷണം കുട്ടിയുടെ ബന്ധുക്കളിലേക്കും പരിസരവാസികളിലേക്കും വ്യാപിപ്പിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല. മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പൊലീസ് പരിസരത്തെ നിരീക്ഷണ കാമറാ ദൃശ്യങ്ങളുൾപ്പെടെ പരിശോധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.