ശാസ്താംകോട്ട: ഭരണിക്കാവ് - കൊട്ടാരക്കര സംസ്ഥാന പാതയിൽ പറമ്പ് ജങ്ഷനിൽ റോഡിനു കുറുകെ വീണ കൂറ്റൻ മരം ഫയർഫോഴ്സ് മുറിച്ചു മാറ്റി. വർഷങ്ങളായി പഴക്കമുള്ള മാവ് വ്യാഴാഴ്ച രാവിലെയാണ് റോഡിനു കുറുകെ വീണത്. ശാസ്താംകോട്ട െപാലീസ് അറിയിച്ചതിനെ തുടർന്ന് ശാസ്താംകോട്ട അഗ്നിശമനസേന എത്തി രണ്ടു മണിക്കൂർ പരിശ്രമിച്ചാണ് മുറിച്ചു മാറ്റിയത്. മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ സജീവിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ മനോജ്, ഷാനവാസ്, ഷിനാസ്, രാജേഷ്് ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർ ജയപ്രകാശ്, ഹോം ഗാർഡ് ശിവപ്രസാദ്, രാജു എന്നിവർ പങ്കെടുത്തു. ഫോട്ടോ: ഫയർഫോഴ്സ് മുറിച്ചുമാറ്റിയ മരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.