കുളത്തൂപ്പുഴ: 13 വര്‍ഷമായി തുടരുന്ന അരിപ്പ ഭൂസമരം ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിനായി റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെയും സമര നേതാക്കളുടെയും ചര്‍ച്ച സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് റവന്യൂ മന്ത്രി കെ. രാജന്റെ ഓഫിസില്‍ നടത്തിയ ചര്‍ച്ചയില്‍ അര്‍ഹരായ എല്ലാവര്ക്കും ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഭൂസമരത്തിലേര്‍പ്പെട്ട ഭൂരഹിതരുടെ വ്യക്തമായ പേരുവിവരങ്ങള്‍ ശേഖരിക്കുന്നതിനും ഒപ്പം ഇക്കൂട്ടര്‍ക്ക് വിതരണം ചെയ്യുന്നതിനായി ഭൂമി കണ്ടെത്തുന്നതിനും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
ഇതിനായി പുനലൂർ ആർ.ഡി.ഒ, ഡെപ്യൂട്ടി കലക്ടർ (എല്‍.ആര്.) ട്രൈബൽ ഡെവലപ്മെന്റ് ഓഫിസർ, കളക്ടർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർ ഉൾപ്പെടുന്ന സമിതിയെ നിശ്ചയിക്കുകയും മൂന്നാഴ്ചക്കുള്ളിൽ അർഹരായവരുടെ പട്ടിക തരം തിരിച്ച് ലഭ്യമാക്കുന്നതിനും തീരുമാനമായി.
ജില്ലയിലെ ഭൂരഹിത ആദിവാസികളുടെ പട്ടികയിൽ ഉൾപ്പെട്ടവരെ നേരിൽ വിളിച്ച് ചർച്ച നടത്തി വിവരം ശേഖരിക്കുന്നതിനായി ട്രൈബല്‍ ഡെവലപ്മെൻറ് ഓഫിസറെ ചുമതലപ്പെടുത്തി.
യോഗത്തിൽ റവന്യൂ മന്ത്രി കെ. രാജൻ, പി.എസ്. സുപാൽ എം.എൽ.എ, ലാൻഡ് റവന്യൂ അസിസ്റ്റൻറ് കമീഷണർ, റവന്യൂ അഡീഷനൽ സെക്രട്ടറി, കലക്ടർ, ഡെപ്യൂട്ടി കലക്ടർ (എല്‍.ആര്) കൊല്ലം, ആര്.ഡി.ഒ പുനലൂർ, ട്രൈബൽ ഡെവലപ്മെൻറ് ഓഫിസർ, സർവേ ഡെപ്യൂട്ടി ഡയറക്ടർ, എല്‍.ആര് ബോര്‍ഡ് സൂപ്രണ്ട് കൊല്ലം തുടങ്ങി റവന്യൂ ഉദ്യോഗസ്ഥർക്ക് പുറമെ സമരസമിതിയെ പ്രതിനിധീകരിച്ച് ശ്രീരാമൻ കൊയ്യാൻ, ബദറുദ്ദീൻ, വിനോദ്, രതീഷ് ഗോപി, സുലോചന, കുമാരൻ, ലളിത രമേശൻ, മണിലാൽ, വാർഡ് മെംബർ ഉദയകുമാര്‍, മനോഹരൻ, രഘു, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ. അനിൽ കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം റീനാഷാജഹാന് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.