കൊല്ലം: വിലക്കയറ്റം തടയുക, കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് വില നിശ്ചയിച്ച് സര്‍ക്കാര്‍ സംഭരിക്കുക, കര്‍ഷക തൊഴിലാളികള്‍ക്ക് ദേശീയതലത്തില്‍ മിനിമം കൂലി വ്യാപിപ്പിച്ച് നടപ്പാക്കുക, തൊഴില്‍നിയമ ഭേദഗതി പിന്‍വലിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ദേശീയതലത്തില്‍ നടക്കുന്ന സമരത്തിന്‍റെ ഭാഗമായി എട്ടിന് സി.ഐ.ടി.യു, കര്‍ഷകസംഘം, കെ.എസ്.കെ.ടി.യു സംഘടനകളുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സംഘടിപ്പിക്കുമെന്ന് സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹന്‍, കെ.എസ്.കെ.ടി.യു ജില്ല സെക്രട്ടറി പി.എ. എബ്രഹാം എന്നിവര്‍ അറിയിച്ചു. അനുശോചിച്ചു കൊല്ലം: പ്രതാപവർമ തമ്പാന്‍റെ നിര്യാണത്തിൽ കേരള പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി യോഗം അനുശോചിച്ചു. സംസ്ഥാന ചെയർമാൻ എൻ.എസ്. വിജയൻ അധ്യക്ഷത വഹിച്ചു. കെ.എസ്. കമറുദ്ദീൻ മുസ്ലിയാർ, അഞ്ചൽ വേണുഗോപാൽ, അഡ്വ. നീരാവിൽ കൃഷ്ണകുമാർ, കണ്ണനല്ലൂർ ബെൻസിലി, ഫ്രാൻസിസ് സേവ്യർ, ഔസേപ് ഫെർഡിനൻറ്, കൊച്ചുനട രാജേഷ്, സലാം പോരുവഴി, ജെയിംസ് കാർലോസ്, കൊല്ലം അലക്സാണ്ടർ, ഓമനക്കുട്ടൻപിള്ള കായംകുളം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.