കൊല്ലം: സിവില്‍ സ്റ്റേഷനിലെ നവീകരിച്ച ജില്ല വിദ്യാഭ്യാസ ഓഫിസിന്‍റെയും ഇ-ഓഫിസിന്‍റെയും ഉദ്ഘാടനവും ഭരണഘടന ആമുഖം അനാച്ഛാദനവും എം. മുകേഷ് എം.എല്‍.എ നിര്‍വഹിച്ചു. ജില്ലയിലെ സവിശേഷതകള്‍ വിളിച്ചോതുന്ന ചിത്രങ്ങളായ ചിന്നക്കടയിലെ മണിമേട, തങ്കശേരി വിളക്കുമാടം, വഞ്ചിവീടുകള്‍, വള്ളങ്ങള്‍ തുടങ്ങിയവ വിദ്യാഭ്യാസ ഓഫിസിന്‍റെ ചുവരുകളില്‍ പകര്‍ത്തിയ ചിത്രകലാ അധ്യാപകരായ ഇളമ്പള്ളൂര്‍ എസ്.എന്‍.എസ്.എം.എച്ച്.എസ്.എസിലെ എസ്. ശരത്ശശി, കൊല്ലം സെന്‍റ് അലോഷ്യസ് സ്‌കൂളിലെ അലക്‌സ് ബാബു, കുണ്ടറ എം.ജി.ഡി സ്‌കൂളിലെ എസ്. ദീപുലാല്‍, വടക്കേവിള ഗവ. എല്‍.പി.എസിലെ ഡാഫിനി എന്നിവരെ എം.എല്‍.എ ആദരിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.ഐ. ലാല്‍, ജില്ല വിദ്യാഭ്യാസ ഓഫിസര്‍ ജെ. തങ്കമണി എന്നിവര്‍ പങ്കെടുത്തു. സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് കൊട്ടിയം: കെ.പി.സി.സി വിചാര്‍ വിഭാഗ് ചാത്തന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് മത്സരം നടത്തി. കല്ലുവാതുക്കല്‍ യു.പി.എസിൽ നടത്തിയ മത്സരം കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗം അഡ്വ. എ. ഷാനവാസ്ഖാന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയര്‍മാന്‍ കൊട്ടിയം എം.എസ്. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വിചാര്‍ വിഭാഗ് ജില്ല സെക്രട്ടറി പി. പ്രഭാകരന്‍, ഡോ. നടക്കല്‍ ശശി, ബ്ലോക്ക് പ്രസിഡന്‍റ് പാരിപ്പള്ളി ബിജു, ഡി.സി.സി ജനറല്‍ സെക്രട്ടറി പ്രതീഷ്, മുന്‍ പഞ്ചായത്ത് മെംബര്‍ വിഷ്ണു, യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ വട്ടക്കുഴിക്കല്‍ മുരളീധരന്‍, രാജന്‍ തട്ടാമല എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.