കൊല്ലം: മൊറാർജി ഫോറം, ഡെമോക്രാറ്റിക് ഫോറം എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ പി. വിശ്വംഭരൻ, അരങ്ങിൽ ശ്രീധരൻ ഫോറം പ്രസിഡൻറ് ഡോ. കെ.പി. ജോർജ് മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. പ്രഫ. ജോൺ മാത്യു കുട്ടനാട് അധ്യക്ഷത വഹിച്ചു. ബാങ്ക് വായ്പകൾ എഴുതിത്തള്ളണം കൊല്ലം: കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളുടെയും പട്ടികജാതി വിഭാഗങ്ങളുടെയും രണ്ട് ലക്ഷം രൂപ വരെയുള്ള ബാങ്ക് വായ്പകൾ എഴുതിത്തള്ളണമെന്ന് സംവരണ സംരക്ഷണസേന സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. ശിവൻ ആവശ്യപ്പെട്ടു. തൊഴിൽ സ്ഥാപനങ്ങൾ മദ്യവത്കരിക്കരുത് കൊല്ലം: ഐ.ടി പാർക്കുപോലുള്ള തൊഴിൽ സ്ഥാപനങ്ങൾ മദ്യവത്കരിക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് കേരള മദ്യവിരുദ്ധ ജനകീയമുന്നണി ജില്ല നേതൃയോഗം. ജനറൽ കൺവീനർ യോഹന്നാൻ ആൻറണി അധ്യക്ഷത വഹിച്ചു. ചെയർമാൻ ഫാ. ടി.ജെ. ആൻറണി ഉദ്ഘാടനം ചെയ്തു. എ.ജെ ഡിക്രൂസ്, മേച്ചേഴത്ത് ഗിരീഷ്കുമാർ, കോശിപണിക്കർ, തൻസീർ ലത്തീഫ്, പൻമന എസ്. ചന്ദ്രബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.