കെ.പി. അപ്പ​െൻറ ഓര്‍മകള്‍ പുതുക്കി സ്മൃതിസംഗമം

കെ.പി. അപ്പ​ൻെറ ഓര്‍മകള്‍ പുതുക്കി സ്മൃതിസംഗമം കൊല്ലം: സാഹിത്യ നിരൂപകനായിരുന്ന കെ.പി. അപ്പ​ൻെറ ഓര്‍മകള്‍ പുതുക്കി നവോദയം ഗ്രന്ഥശാലയുടെ സ്മൃതിസംഗമം. പതിമൂന്നാം ചരമ വാര്‍ഷികാത്തോടനുബന്ധിച്ച പരിപാടി നീരാവില്‍ നവശക്തി ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. കെ.പി. അപ്പന്‍ രചിച്ച 'ക്ഷോഭിക്കുന്നവരുടെ സുവിശേഷം' രണ്ടാംപതിപ്പ് സ്പീക്കര്‍ എഴുത്തുകാരി ഗ്രേസിക്ക് കൈമാറി പ്രകാശനം ചെയ്തു. 2019ലെ എന്‍. ശിവശങ്കരപ്പിള്ള സംരംഭക അവാര്‍ഡ് കൊല്ലം കോര്‍പറേഷന്‍ മുന്‍ മേയര്‍ വി. രാജേന്ദ്രബാബുവിന് സ്പീക്കര്‍ നല്‍കി. സാഹിത്യകാരന്‍ പി.കെ. ഹരികുമാര്‍ കെ.പി. അപ്പന്‍ അനുസ്മണം നടത്തി. കെ.പി. അപ്പ​ൻെറ കൃതികളെ കുറിച്ച് പഠനത്തില്‍ ഡോക്​ടറേറ്റ് കിട്ടിയ ഡോ. നിനിതക്ക്​ കെ.പി. അപ്പന്‍ പഠനകേന്ദ്രത്തി​ൻെറ ഉപഹാരം എഴുത്തുകാരി ഗ്രേസി സമ്മാനിച്ചു. നവോദയം ഗ്രന്ഥശാല പ്രസിഡൻറ്​ ബേബി ഭാസ്‌കരന്‍, സെക്രട്ടറി എസ്. നാസര്‍, കെ.പി. അപ്പ​ൻെറ സഹധര്‍മിണി പ്രഫ. ഓമന, മക്കളായ രജിത്, ശ്രീജിത്ത്, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡൻറ്​ പി.കെ. ഹരികുമാര്‍, പ്രഫ. കെ. ജയരാജന്‍, പ്രഫ. ഗി. ശശിധര കുറുപ്പ്, ഡോ. എസ്. നസീബ്, ഡോ. എം.എസ്. നൗഫല്‍, കെ.പി. നന്ദകുമാര്‍ എന്നിവർ പങ്കെടുത്തു. യൂത്ത് കോൺഗ്രസ് ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു കൊല്ലം: കോർപറേഷനിൽ തെരുവുവിളക്കുകൾ പ്രകാശിപ്പിക്കുന്നതിൽ കോടിക്കണക്കിന്​ രൂപയുടെ അഴിമതി നടക്കുന്നുവെന്നാരോപിച്ച്​ യൂത്ത് കോൺഗ്രസ് നഗരത്തിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. കൊല്ലം വെസ്​റ്റ്​ മണ്ഡലം പ്രസിഡൻറ് ഹർഷാദ് മുതിരിപ്പറമ്പ് അധ്യക്ഷത വഹിച്ചു. കൗശിക് എം. ദാസ്, അജു ചിന്നക്കട, അനീഷ് വേണു, റമീസ് കുരീപ്പുഴ, ശരത് മുതിര പറമ്പ്, നിതിൻ തേവള്ളി, സുൽഫി, വിപിൻ, അർജുൻ അശോക് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.