ഗ്രന്ഥശാലകൾ കേരളീയ സവിശേഷതകളുടെ അടിത്തറ –സ്​പീക്കർ

കൊല്ലം: ഗ്രന്ഥശാലകൾ കേരളീയ സവിശേഷതകളുടെ അടിത്തറയാണെന്ന് സ്​പീക്കർ എം.ബി. രാജേഷ്. ജില്ല ആശുപത്രിയിൽ ജില്ല പഞ്ചായത്ത് ആരംഭിച്ച ലൈബ്രറി 'പുസ്​തകക്കൂടിൻെറ' ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സാം കെ. ഡാനിയേൽ അധ്യക്ഷത വഹിച്ചു. എം. മുകേഷ് എം.എൽ.എ, ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷൻ പി.കെ. ഗോപൻ, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസ്, വൈസ്​ പ്രസിഡൻറ് സുമലാൽ, ക്ഷേമ സമിതി അധ്യക്ഷൻ അനിൽ എസ്​. കല്ലേലിഭാഗം, ജില്ല പഞ്ചായത്ത് അംഗങ്ങളായ സി.പി. സുധീഷ്കുമാർ, അനന്തുപിള്ള, പ്രിജി ശശിധരൻ, ബി. ജയന്തി, ശ്രീജാ ഹരീഷ്, ആശാദേവി, എസ്​. സോമൻ സെക്രട്ടറി കെ. പ്രസാദ് എന്നിവർ പങ്കെടുത്തു. വാക്​- ഇൻ ഇൻറർവ്യൂ കൊല്ലം: ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന അമൃതം ഗമയ (മാനസികാരോഗ്യ സാക്ഷരത) പദ്ധതിയിലേക്ക് കൗൺസിലേഴ്സിനെ തെരഞ്ഞെടുക്കും. എം.എസ്​.ഡബ്ല്യു അല്ലെങ്കിൽ എം.എസ്​സി സൈക്കോളജി യോഗ്യതയുളളവർക്ക് പങ്കെടുക്കാം. പ്രായപരിധി 25-45 വയസ്സ്​​. താൽപര്യമുള്ളവർ 24ന് രാവിലെ 10ന് ജില്ല പഞ്ചായത്തിൽ നടക്കുന്ന ഇൻറർവ്യൂവിനെത്തണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.