കൺസെഷൻ നൽകാത്തതിനെതിരെ നടപടി

അഞ്ചാലുംമൂട്: സ്​കൂൾ വിദ്യാർഥികൾക്ക് കൺസെഷൻ നൽകാതെ വഴിയിൽ ഇറക്കിവിട്ട സ്വകാര്യ ബസിനെതിരെ മോട്ടോർവാഹന വകുപ്പ് നടപടി. കഴിഞ്ഞദിവസം ബസിൽ നിന്ന്​ ഇറക്കിവിട്ട നാല് വിദ്യാർഥികൾക്ക്​ അതേ ബസിൽ ഉദ്യോഗസ്ഥർ ഇടപെട്ട്​ സൗജന്യയാത്രയൊരുക്കി. പ്രാക്കുളം കൊല്ലം റൂട്ടിലോടുന്ന സ്വകാര്യ ബസിൽ കഴിഞ്ഞദിവസമാണ്​ വിദ്യാർഥികൾക്ക്​ യാത്ര ചെയ്യാൻ സൗകര്യമൊരുക്കിയത്​. അഞ്ചാലുംമൂട് വഴി സർവിസ്​ നടത്തുന്ന സ്വകാര്യബസുകൾ വിദ്യാർഥികൾക്ക് കൺസെഷൻ നിഷേധിക്കുന്നതായി ആക്ഷേപമുയർന്നിരുന്നു. രക്ഷിതാക്കൾ മോട്ടോർവാഹനവകുപ്പിൽ പരാതി നൽകുകയും ചെയ്തു. ഇതിനെ തുടർന്നാണ്​ എൻഫോഴ്​സ്​മൻെറ്​ ഉദ്യോഗസ്ഥർ അഞ്ചാലുംമൂട് ജങ്ഷനിലെത്തി ബസ്​ തടഞ്ഞ്​ കൺസെഷൻ നിഷേധിച്ചത്​ സംബന്ധിച്ച്​ ജീവനക്കാരോട് അന്വേഷിച്ചത്​. ജീവനക്കാർക്ക്​ താക്കീത്​ നൽകിയ ഉദ്യോഗസ്ഥർ ബസ്​ സ്​റ്റാൻഡിലെത്തിയ വിദ്യാർഥികളെ ഇതേ ബസിൽ കയറ്റിവിടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.