കള്ളക്കേസിൽ കുടുക്കാൻ ശ്രമമെന്ന്​

അഞ്ചൽ: ഓയിൽപാം കമ്പനിയുടെ ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യത്തിന്​ ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തി ചോദ്യംചെയ്തതിന് വീടുകയറി ആക്രമിച്ചതായി കള്ളക്കേസിൽ കുടുക്കുന്നതായി ആക്ഷേപം. ഫാക്ടറി തൊഴിലാളികളായ എസ്. പ്രതീഷ്, ഏരൂർ അനിൽ, എസ്. ഷൈജു മോൻ എന്നിവരാണ്​ പരാതിയുമായി രംഗത്തെത്തിയത്​. ഓയിൽ പാം കമ്പനിയുടെ ഭാരതീപുരം ഓഫിസിലെ ഡ്രൈവർ ഒൗദ്യോഗിക വാഹനം സംസ്ഥാനത്തിനകത്തും പുറത്തും കൊണ്ടുപോയി സ്വകാര്യ ആവശ്യത്തിനായി വീട്ടുസാധനങ്ങളുൾപ്പെടെ നികുതി വെട്ടിച്ച് കൊണ്ടുവരുന്നതായി ഇവർ ആരോപിച്ചു. ഇതിനെതിരെ പ്രതികരിച്ചതിന്​ പ്രതീഷിനെതിരെ ഏരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. രാത്രിയിൽ വീടുകയറി അക്രമം നടത്തിയതായും സ്ഥലത്തില്ലാത്ത ഭാര്യയെ മർദിച്ചതായും കാണിച്ചാണ്​ കമ്പനി ഡ്രൈവർ പരാതി നൽകിയിരിക്കുന്നത്. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഓയിൽപാം കമ്പനിയിൽ നടക്കുന്ന വെട്ടിപ്പുകൾ കണ്ടുപിടിക്കണമെന്നും ആവശ്യപ്പെട്ട്​ മുഖ്യമന്ത്രി, പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയതായും അവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.