ശുചീകരണതൊഴിലാളികളുടെ വിവരം ശേഖരിക്കുന്നു-കലക്ടര്‍

കൊല്ലം: ജില്ലയിലെ ശുചീകരണ തൊഴിലാളികളുടെ വിശദമായ വിവരശേഖരണം തയാറാക്കാന്‍ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നിർദേശം നല്‍കി. സഫായി കര്‍മചാരീസ് ദേശിയ കമീഷന്‍ അംഗം ഡോ. പി.പി. വാവയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്​ വിവിധ വകുപ്പുകളുടെ അവലോകനയോഗത്തിലാണ് കലക്ടറുടെ നിർദേശം. ശുചീകരണ തൊഴിലാളികളുടെ കോളനികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍, പുനരധിവാസം, തൊഴില്‍ ഉപേക്ഷിച്ചവര്‍, ഇപ്പോഴും തുടരുന്നവര്‍ എന്നിവ ഉള്‍പ്പെടുന്ന വിവരശേഖരണം നടത്തണം. കമീഷന്‍റെ മുന്‍ സന്ദര്‍ശനങ്ങളില്‍ നിർദേശിക്കപ്പെട്ട വിഷയങ്ങളില്‍ ഓരോ വകുപ്പുകളും സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ടുകള്‍ നല്‍കാനും കലക്ടര്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളിലാണ് കമീഷന്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തുക. ശുചിത്വമിഷന്‍ ജില്ല കോഓഡിനേറ്റര്‍ സൗമ്യ ഗോപാലകൃഷ്ണന്‍, ജില്ല ലേബര്‍ ഓഫിസര്‍ ഗീത, ജില്ല പട്ടികജാതി വികസന ഓഫിസര്‍ ബീന, സാമൂഹികനീതി ഓഫിസര്‍ കെ.കെ. ഉഷ, കോര്‍പറേഷന്‍ സെക്രട്ടറി പി.കെ. സജീവ്, ലീഡ് ബാങ്ക് ഡിസ്ട്രിക് മാനേജര്‍ ബിജുകുമാര്‍ ഡി.എസ് എന്നിവര്‍ പങ്കെടുത്തു. ജോലി ഒഴിവ് കൊല്ലം: ജില്ലയിലെ അർധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപണ്‍ വിഭാഗത്തിനായി സംവരണം ചെയ്ത ജൂനിയര്‍ റിസപ്ഷനിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. അംഗീകൃത സര്‍വകലാശാല ബിരുദവും അംഗീകൃത സ്ഥാപനത്തില്‍ റിസപ്ഷനിസ്​റ്റായി രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനപരിചയവുമാണ് യോഗ്യത. ടെലിഫോണ്‍/ഫാക്‌സ് പ്രവര്‍ത്തനങ്ങളില്‍ അറിവുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 18-41 (നിയമാനുസൃത ഇളവ് ബാധകം). ശമ്പളം 21580-61370. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട എംപ്ലോയ്​മെന്‍റ്​ എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി മാര്‍ച്ച് 15. ഫോണ്‍ 0474 2746789.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.