കൊട്ടാരക്കര: കലോത്സവ വേദിയില്‍ ഗോത്രകലകള്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ മാറ്റി നിര്‍ത്താന്‍ കഴിയാത്ത വ്യക്തിത്വമാണ് പുനലൂര്‍ കലയനാട് പ്ലാച്ചേരി ശ്രീകൃഷ്ണവിലാസത്തില്‍ പരേതനായ ജെ.എന്‍. കൃഷ്ണന്റെ ഭാര്യ ചെല്ലമ്മ കൃഷ്ണന്റേത് (95). വാർധക്യത്തിന്റെ അവശതകളിലാണെങ്കിലുംഗോത്രകലകളെ ഇന്നും ജീവിതത്തോട് ചേര്‍ത്ത് വെക്കുന്നുണ്ട് ഈ അമ്മ. കലോത്സവനഗരിയിലെ നിറഞ്ഞ വേദികളില്‍ കലകള്‍ പുനര്‍ജീവിക്കുമ്പോള്‍ ചെല്ലമ്മ കൃഷ്ണന് എന്ന വയോധികയും എറെ സന്തുഷ്ടയാണ്.
ഓരോ ആദിവാസി ഊരുകളും ഓരോ സംസ്ക്കാരത്തിന്റെ ശേഷിപ്പുകളാണ്. കലയും സംഗീതവും ഈഴചേര്ന്ന് കിടക്കുന്ന പഴയകാല ഓര്‍മ്മകളുടെ ഈറ്റില്ലം. ഓരോ ഊരുകളിലും ആദിവാസി നൃത്തങ്ങളും സംഗീതവും ഇപ്പോഴും ഈഴ മുറിയാതെ കാത്തു സൂക്ഷിക്കുന്നുണ്ട് ചെല്ലമ്മ കൃഷ്ണന് ഉള്‍പ്പെടുന്ന ഒരു തലമുറ.
നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള കമ്പുകളിയും മുടിയാട്ടവും പണിയനൃത്തവും പുളിയനൃത്തവും മലപുലയാട്ടവുമെല്ലാം തനിമ നഷ്ടപ്പെടാതെ ഇപ്പോഴും ഇവര്‍ക്കിടയില്‍ ഉണ്ട്. വളരെ ചെറുപ്പത്തില്‍ കലാരംഗത്തേക്ക് എത്തിയ ഇവര്‍ അടുത്ത കാലം വരെ വിവിധ ഊരുകളില്‍ ഗോത്രകലകള്‍ പരിശീലിപ്പിച്ചിരുന്നു. വര്‍ഷങ്ങള്‍ പാരമ്പര്യമുള്ള ഈ കലാരൂപത്തിന് കിട്ടിയ ഏക ബഹുമതി ട്രൈബല്‍ വകുപ്പിന്റെ ആദിവാസികലകളുടെ പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ടു എന്നതാണ്. ആകാശവാണിയിലെ നാടന്‍പാട്ട് കലാകാരി കൂടിയായിരുന്നു ചെല്ലമ്മകൃഷ്ണന്. പ്രഹ്ലാദന്,ധര്മ്മപുത്രി എന്നിവര്‍ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.