പ്രളയകാലത്ത് പൊളിച്ച കലുങ്ക് പുനർനിർമിച്ചില്ല; നാട്ടുകാർ ദുരിതത്തിൽ

പുനലൂർ: പ്രളയസമയത്ത് ദുരിതം ഒഴിവാക്കാൻ അധികൃതർ പൊളിച്ച കലുങ്ക് പുനർനിർമിച്ചില്ല; ഇതുകാരണം നാട്ടുകാർ ബുദ്ധിമുട്ടിലായി. തെന്മല തടി ഡിപ്പോയിലൂടെയുള്ള റോഡിലെ പ്രധാന കലുങ്കാണ് തകർന്നുകിടക്കുന്നത്. ദേശീയപാതയിൽ ഡിപ്പോ ജങ്ഷനിൽ നിന്ന്​ പഞ്ചായത്ത് ഓഫിസിനടുത്ത റോഡിലെത്താനുള്ള പ്രധാന റോഡാണിത്. ഇവിടത്തെ കലുങ്ക് കു​േറക്കാലമായി അടഞ്ഞുകിടക്കുകയായിരുന്നു. ഇതുകാരണം കഴിഞ്ഞ ഒക്ടോബറിൽ ഈ ഭാഗത്ത് വെള്ളപ്പൊക്കമുണ്ടായപ്പോൾ വെള്ളം പരിസരത്തെ വീടുകളിലടക്കം കയറി നാശമുണ്ടായി. ഇത് ഒഴിവാക്കാൻ റവന്യൂ, വനം, പഞ്ചായത്ത് എന്നിവയുടെ അധികൃതർ നേതൃത്വത്തിൽ കലുങ്ക് പൊളിച്ച് വെള്ളം ഒഴുക്കിന് സൗകര്യം ചെയ്തു. കലുങ്ക് ഉടൻ വനംവകുപ്പ് പുനർനിർമിക്കുകയോ അല്ലെങ്കിൽ പഞ്ചായത്തിന് പണം കൈമാറി പണി പൂർത്തിയാക്കുമെന്നും അന്ന് അധികൃതർ പറഞ്ഞു. എന്നാൽ വനംവകുപ്പ് പണം അനുവദിക്കാത്തതിനാൽ കലുങ്ക് നിർമാണം നടന്നില്ല. (ചിത്രം )

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.