Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:38 AM IST Updated On
date_range 26 Feb 2022 5:38 AM ISTപ്രളയകാലത്ത് പൊളിച്ച കലുങ്ക് പുനർനിർമിച്ചില്ല; നാട്ടുകാർ ദുരിതത്തിൽ
text_fieldsbookmark_border
പുനലൂർ: പ്രളയസമയത്ത് ദുരിതം ഒഴിവാക്കാൻ അധികൃതർ പൊളിച്ച കലുങ്ക് പുനർനിർമിച്ചില്ല; ഇതുകാരണം നാട്ടുകാർ ബുദ്ധിമുട്ടിലായി. തെന്മല തടി ഡിപ്പോയിലൂടെയുള്ള റോഡിലെ പ്രധാന കലുങ്കാണ് തകർന്നുകിടക്കുന്നത്. ദേശീയപാതയിൽ ഡിപ്പോ ജങ്ഷനിൽ നിന്ന് പഞ്ചായത്ത് ഓഫിസിനടുത്ത റോഡിലെത്താനുള്ള പ്രധാന റോഡാണിത്. ഇവിടത്തെ കലുങ്ക് കുേറക്കാലമായി അടഞ്ഞുകിടക്കുകയായിരുന്നു. ഇതുകാരണം കഴിഞ്ഞ ഒക്ടോബറിൽ ഈ ഭാഗത്ത് വെള്ളപ്പൊക്കമുണ്ടായപ്പോൾ വെള്ളം പരിസരത്തെ വീടുകളിലടക്കം കയറി നാശമുണ്ടായി. ഇത് ഒഴിവാക്കാൻ റവന്യൂ, വനം, പഞ്ചായത്ത് എന്നിവയുടെ അധികൃതർ നേതൃത്വത്തിൽ കലുങ്ക് പൊളിച്ച് വെള്ളം ഒഴുക്കിന് സൗകര്യം ചെയ്തു. കലുങ്ക് ഉടൻ വനംവകുപ്പ് പുനർനിർമിക്കുകയോ അല്ലെങ്കിൽ പഞ്ചായത്തിന് പണം കൈമാറി പണി പൂർത്തിയാക്കുമെന്നും അന്ന് അധികൃതർ പറഞ്ഞു. എന്നാൽ വനംവകുപ്പ് പണം അനുവദിക്കാത്തതിനാൽ കലുങ്ക് നിർമാണം നടന്നില്ല. (ചിത്രം )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story