അംബേദ്കർ പ്രതിമ തകർത്തവർക്കെതിരെ നടപടി വേണം

കൊല്ലം: പത്തനാപുരം കടയ്ക്കാമൺ കോളനിയിൽ അംബേദ്കറുടെ പ്രതിമ തകർത്ത സംഭവത്തിൽ ഭാരതീയ ദലിത് കോൺഗ്രസ്​ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിമ തകർത്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജില്ല പ്രസിഡന്‍റ് പട്ടത്താനം സുരേഷ്, നേതാക്കളായ അഞ്ചൽ സുരേഷ് കുമാർ, ആലുവിള ബിജു പത്തനാപുരം, മുഖത്തല ഗോപിനാഥൻ, മധുര വിജയൻ, രാജു കരുനാഗപ്പള്ളി, കൊട്ടിയം പുഷ്പലാൽ, തഴുത്തല സജി, കുട്ടപ്പൻ കൂട്ടിക്കട എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.