നെട്ടയം ക്ഷേത്രങ്ങളിലെ ഉത്സവത്തിന് ഇന്ന് തുടക്കം

അഞ്ചൽ: നെട്ടയം ശ്രീനാരായണ ഗുരുദേവ ക്ഷേത്രം, സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, അനുബന്ധ ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലെ ഉത്സവത്തിന് ഞായറാഴ്ച തുടക്കം. ഞായറാഴ്ച 6.45ന് പൊങ്കാല. വൈകീട്ട് 6.30ന് ദീപാരാധന. തിങ്കളാഴ്ച ഉച്ചക്ക്​ 12 മുതല്‍ അന്നദാനം, രാത്രി എട്ടുമുതല്‍ ഡി വോള്‍ട്ട്സ് ഡാന്‍സ് കമ്പനി അവതരിപ്പിക്കുന്ന ഡാൻസ്. ചൊവ്വാഴ്ച രാവിലെ 5.45ന് പറ എഴുന്നള്ളത്ത്, ഉച്ചക്ക് 12.30 മുതല്‍ അന്നദാനം, രാത്രി എട്ടുമുതല്‍ നാടന്‍ പാട്ട്, വരമൊഴിക്കൂട്ടം. സമാപന ദിനമായ മേയ് നാലിന് വൈകീട്ട് അഞ്ചിന് എഴുന്നള്ളത്ത്, രാത്രി ഏഴ്​ മുതല്‍ മെഗാഷോ എന്നിവയാണ് പ്രധാന പരിപാടികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.