കൊട്ടാരക്കര: നെടുവത്തൂർ വെണ്മണ്ണൂര് അനുഗ്രഹയില്‍ പ്രവാസിയായ രാജേഷിെൻറ വീട്ടില്‍ വളര്‍ത്തിയിരുന്ന മുട്ടക്കോഴികളെ വന്യജീവി കടിച്ചുകൊന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് വീട്ടിനോട് ചേര്‍ന്നുള്ള പഴയ വീടിെൻറ മുറിയിൽ വളർത്തിയിരുന്ന മുട്ടക്കോഴികൾക്ക് നേരെ ആക്രമണം ഉണ്ടായത്.
മുറിയിൽ വളർത്തിയിരുന്ന 200 ലധികം മുട്ടക്കോഴികളെ കടിച്ചു കൊന്നു. പ്രവാസ ജീവിതത്തിനുശേഷം നാട്ടിൽ കൃഷിയും മുട്ടക്കോഴി വളർത്തലും നടത്തിവരുകയാണ് രാജേഷ്. 800 ലധികം മുട്ടക്കോഴികളെ ഷെഡിലും പഴയ വീടിെൻറ മുറികളിലുമായി വളർത്തിവരുകയായിരുന്നു.
കോഴിയെ വളർത്തിയിരുന്ന പഴയ വീടിെൻറ ആസ്ബറ്റോസ് ഷീറ്റിെൻറ ചെറിയ ദ്വാരത്തിലൂടെ അകത്തുകടന്നാണ് വന്യജീവി കോഴികളെ കടിച്ചു കൊന്നത്. കോഴിയെ കൊന്ന് ചോര കുടിച്ചതായാണ് സംശയം. മാംസം കഴിച്ചിട്ടില്ല. രണ്ട് ദിവസം മുമ്പ് വത്സല വിലാസത്തിൽ രാജശേഖരന്‍പിള്ളയുടെ വീട്ടിലെ 30 ഓളം കോഴികളും ഇതേപോലെ ചത്തിരുന്നു. കൊട്ടാരക്കര അന്നൂർ മേഖലയിൽ കഴിഞ്ഞ ദിവസം പുലി ഇറങ്ങിയതായി അഭ്യൂഹം പരന്നിരുന്നു. വനം വകുപ്പെത്തി നടത്തിയ അന്വേഷണത്തിൽ കാട്ടുപൂച്ചയുടെ വര്‍ഗത്തിലുള്ള ഏതോ ജീവിയാെണന്ന നിഗമനത്തിലാണെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.