കിളികൊല്ലൂർ: കൊല്ലം ബൈപാസിൽ കല്ലുംതാഴം ഭാഗത്ത് അപകടം പതിവാകുന്നു. റോഡ് നിർമാണത്തിന്റെ ഭാഗമായി പാലം നിർമിക്കുന്നതിനായി കെട്ടിമറച്ചിരിക്കുന്നതിനാൽ വാഹനങ്ങൾ നിയന്ത്രണമില്ലാതെ കടന്നുപോകുന്നത് അപകടത്തിനിടയാക്കുന്നു. അമിത വേഗത്തിലാണ് വലിയ വാഹനങ്ങൾ ഇതുവഴി പോകുന്നത്. വാഹനങ്ങൾ നിയന്ത്രണമില്ലാതെ പോകുന്നതിനാൽ അപകടങ്ങൾ നിത്യ സംഭവമാണ്. ശനിയാഴ്ച ബസിടിച്ച് ഇരുചക്രവാഹന യാത്രികൻ മരിച്ചിരുന്നു. ചെറിയ വാഹനാപകടങ്ങളും നിത്യവും നടക്കുന്നുണ്ട്.
നാലു വശങ്ങളിൽ നിന്ന് വാഹനങ്ങൾ വരുന്നതിനാൽ ഏത് ഭാഗത്തേക്കാണ് തിരിഞ്ഞുപോകുന്നതെന്നറിയാൻ കഴിയാത്തതിനാലാണ് അപകടങ്ങൾ തുടർക്കഥയാകുന്നത്. കാൽനടയാത്രക്കാരും റോഡ് മുറിച്ചുകടക്കാൻ ഏറെ പ്രയാസകരമാണ്. നിർമാണം നടക്കുന്നെങ്കിലും വാഹനങ്ങൾ അമിത വേഗത്തിലാണ് പോകുന്നത്.
ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് സംവിധാനമേർപ്പെടുത്തിട്ടുണ്ടെങ്കിലും പലപ്പോഴും വലിയ ഗതാഗതക്കുരുക്കാണ്. നിർമാണത്തിന്റെ ഭാഗമായി കേബിളുകൾ വിച്ഛേദിച്ചിരിക്കുന്നതിനാൽ രാത്രിയായാൽ തെരുവുവിളക്കും ബൈപാസിൽ ഇല്ലാത്തത് അപകടങ്ങൾക്ക് കാരണമാകാറുണ്ട്. പകരം സംവിധാനമേർപ്പെടുത്താനും അധികൃതർ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.