മീറ്റർ പ്രവർത്തിപ്പിക്കാത്ത ഓട്ടോകൾക്കെതിരെ നടപടി

കൊല്ലം: നഗരത്തിൽ സർവിസ് നടത്തുന്ന ഓട്ടോറിക്ഷകളിൽ ഫെയർമീറ്റർ പ്രവർത്തിക്കുന്നില്ലെന്ന വ്യാപക പരാതിയെ തുടർന്ന് കൊല്ലം ആർ.ടി.ഒ ഡി. മഹേഷിന്‍റെ നിർദേശപ്രകാരം മോട്ടോർ വാഹനവകുപ്പ് പരിശോധന നടത്തി. 135 ഓട്ടോറിക്ഷകളിൽ മീറ്റർ പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തി. കേസെടുത്ത് പിഴ ചുമത്തി.

ഓട്ടോകളിൽ മീറ്റർ പ്രവർത്തിപ്പിക്കുന്നില്ല, അമിത ചാർജ് ഈടാക്കുന്നുവെന്ന രീതിയിലുള്ള നിരവധി പരാതികൾ ആർ.ടി.ഒക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും കുറ്റം ആവർത്തിക്കുന്ന ഓട്ടോകളുടെ പെർമിറ്റ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും ആർ.ടി.ഒ അറിയിച്ചു. പരിശോധനയിൽ എ.എം.വി.ഐ മാരായ പി.ജി. ദിനൂപ്, സുജിത്ത് ജോർജ്, കെ.ആർ. റെജി എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Action against non-metered autos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.