ഉറവിട മാലിന്യ സംസ്കരണത്തിന്​ ആക്​ഷൻ പ്ലാൻ

കൊ​ല്ലം: ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്​ ആ​ക്​ഷൻ പ്ലാ​ൻ ത​യാ​റാ​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ. വ​ലി​ച്ചെ​റി​യ​ൽ മു​ക്ത കോ​ർ​പറേ​ഷ​ൻ, വൃ​ത്തി​യു​ള്ള കോ​ർ​പ​റേ​ഷ​ൻ ആ​ശ​യം ന​ട​പ്പാ​ക്കാ​ൻ ആ​ക്​ഷ​ൻ പ്ലാ​ൻ ത​യാ​റാ​ക്കാ​ൻ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ്​ നി​ർ​ദേ​ശം ന​ൽ​കി.

ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​നും ജൈ​വ, അ​ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നും പ​രി​ഹാ​ര നി​ർ​ദേ​ശ​ങ്ങ​ൾ കൗ​ൺ​സി​ല​ർ​മാ​ർ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ജൂ​ൺ അ​ഞ്ചി​ന്​ മു​മ്പ്​ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കാ​നാണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​മൃ​ത്​ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മാ​ണം ന​ട​ക്കു​ന്ന ഉ​ളി​യ​ക്കോ​വി​ൽ -അ​ഷ്ട​മു​ടി സ്​​റ്റോം വാ​ട്ട​ർ ഡ്രെ​യി​നേ​ജി​ന്‍റെ നി​ല​വി​ലെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കാ​ൻ അ​ധി​ക തു​ക ആ​വ​ശ്യ​മെ​ങ്കി​ൽ പ്ലാ​ൻ ഫ​ണ്ടി​ൽനി​ന്നോ മ​റ്റോ അ​നു​വ​ദി​ച്ച് മ​ഴ​ക്കാ​ല​ത്തി​ന് മു​മ്പ് പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് മേ​യ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

നി​ല​വി​ലെ ക​രാ​റി​ലെ ഈ ​പ്ര​വൃ​ത്തി മു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ ടെ​ൻ​ഡ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​മൃ​ത്​ മി​ഷ​ന്​ ക​ത്തെ​ഴു​തു​ന്ന​തി​നു​ള്ള അ​ജ​ണ്ട സം​ബ​ന്ധി​ച്ച ച​ർ​ച്ച​യി​ലാ​ണ്​ മേ​യ​ർ നി​​ർ​ദേ​ശം ന​ൽ​കി​യ​ത്. നാ​യേ​ഴ്സ് ആ​ശു​പ​ത്രി ജ​ങ്ഷ​നി​ൽ നി​ന്ന് അ​ഷ്ട​മു​ടി​ക്കാ​യ​ലി​ലേ​ക്കു​ള്ള ഓ​ട​യാ​ണ്​ പ​ദ്ധ​തി​യി​ൽ നി​ർ​മി​ക്കു​ന്ന​ത്.

2.26 കോ​ടി അ​നു​വ​ദി​ച്ച്​ നി​ർ​മാ​ണം ആ​രം​ഭി​ച്ച പ​ദ്ധ​തി​യി​ൽ 1.58 കോ​ടി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ പൂ​ർ​ത്തി​യാ​യി​ട്ടു​ള്ള​ത്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ എ​തി​ർ​പ്പ്​ കാ​ര​ണം പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ ക​രാ​റു​കാ​ര​ൻ അ​റി​യി​ച്ച​തോ​ടെ 2021ൽ ​എ​സ്റ്റി​മേ​റ്റ്​ പു​തു​ക്കി പു​തി​യ അ​ലൈ​ൻ​മെ​ന്‍റി​ൽ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ കൗ​ൺ​സി​ൽ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, തു​ട​ർ​ന്നും എ​തി​ർ​പ്പ്​ ശ​ക്ത​മാ​യ​തോ​ടെ പ്ര​വൃ​ത്തി പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങു​ന്ന സ്ഥി​തി​യാ​യി.

പ​ദ്ധ​തി പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും കൗ​ൺ​സി​ൽ തീ​രു​മാ​നി​ക്കു​ന്ന കാ​ര്യ​ങ്ങ​ളി​ൽ വി​ട്ടു​വീ​ഴ്ച പാ​ടി​ല്ലെ​ന്നും സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ജി. ​ഉ​ദ​യ​കു​മാ​ർ പ​റ​ഞ്ഞു.

ഡെ​പ്യൂ​ട്ടി മേ​യ​ർ കൊ​ല്ലം മ​ധു, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ.​കെ. സ​വാ​ദ്, എ​സ്. ജ​യ​ൻ, യു.​ഡി.​എ​ഫ്​ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ ജോ​ർ​ജ്​ ഡി. ​കാ​ട്ടി​ൽ, ടി.​ജി. ഗി​രീ​ഷ്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Action plan for waste management at source

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.