മിനി മത്തായി

കുടുംബവീട്ടിലേക്കുള്ള യാത്രാമധ്യേ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വീട്ടമ്മ മരിച്ചു

 അഞ്ചൽ: ബാംഗ്ലൂരിൽ നിന്നും  നാട്ടിലെ കുടുംബവീട്ടിലേക്കുള്ള യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വീട്ടമ്മ മരിച്ചു.പുനലൂർ ഇളമ്പൽ കാലിത്തടം ലിജി ഭവനിൽ മിനി മത്തായി (44) യാണ് മരിച്ചത്.

21 വർഷമായി ബാംഗ്ലൂരിൽ  കുടുംബമായി താമസമാണ്. പൂജാ അവധി പ്രമാണിച്ച് ഭർത്താവും മകനുമൊത്ത് കാറിൽ നാട്ടിലേക്ക് വരവേ സേലത്ത് വച്ച് ഷുഗർ കൂടിയതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. യാത്രാമധ്യേ മിനിക്ക് വീണ്ടും ദേഹാസ്വാസ്ഥ്യമുണ്ടായി.ഇതേത്തുടർന്നാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. അവിടെ ചികിത്സ തുടരുന്നതിനിടെയാണ് മിനി മത്തായി മരിച്ചതെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു.

എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പുതന്നെ രോഗി മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. വിവരമറിഞ്ഞ് അഞ്ചൽ പൊലീസെത്തി നിയമ നടപടിയെടുത്ത ശേഷം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് സി.ജി മത്തായി.മക്കൾ: പ്രിജോ, സിജോ.

Tags:    
News Summary - The housewife, who was admitted to the hospital on her way to the family home, died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.