ക്ഷേത്രമത്സ്യങ്ങളെ ചൂണ്ടയിട്ട് പിടികൂടാൻ ശ്രമം: അന്വേഷണം ആരംഭിച്ചു

കുളത്തൂപ്പുഴ: ശാസ്താ ക്ഷേത്രക്കടവിലെ തിരുമക്കള്‍ എന്നറിയപ്പെടുന്ന ക്ഷേത്രമത്സ്യങ്ങളെ ചൂണ്ടയിട്ട്​ പിടിക്കാൻ ശ്രമം. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവമെന്ന്​ കരുതുന്നു.

ശനിയാഴ്ച പുലര്‍ച്ചെ പുഴക്കടവില്‍ കുളിക്കാനെത്തിയവരാണ് പുഴയുടെ ആഴങ്ങളിലേക്ക് നീണ്ടുകിടക്കുന്ന ചൂണ്ടച്ചരടും പുഴക്കരയിൽ വിദേശ നിര്‍മിത ചൂണ്ടക്കമ്പും യന്ത്രവും കണ്ടെത്തിയത്. ഇവര്‍ വിവരം നല്‍കിയതനുസരിച്ച് നേരം പുലര്‍ന്ന് ക്ഷേത്ര ഉപദേശകസമിതി അംഗങ്ങള്‍ സ്ഥലത്തെത്തുമ്പോഴേക്കും പുഴക്കരയിലെ ചൂണ്ടക്കമ്പും യന്ത്രഭാഗവും ചരട് മുറിച്ച് കടത്തിയിരുന്നു.കുളത്തൂപ്പുഴ ശാസ്ത ക്ഷേത്രത്തോട് ചേര്‍ന്ന് പുഴക്കടവിലെ മത്സ്യങ്ങള്‍ക്ക് സംരക്ഷണത്തിനായി ക്ഷേത്രക്കടവുമുതല്‍ ഇരുന്നൂറു മീറ്ററോളം ഇരുവശത്തേക്കും കുളത്തൂപ്പുഴയാറില്‍ മത്സ്യബന്ധനത്തിന്​ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശത്താണ് മീന്‍ പിടിക്കുന്നതിന്​ ശ്രമിച്ചിരിക്കുന്നത്. നീരൊഴുക്ക് കുറവായതിനാല്‍ ആഴമുള്ള പ്രദേശങ്ങളിലേക്ക് എത്തുന്ന മീനുകളെ ലക്ഷ്യമിട്ടാണ് ചൂണ്ടയെറിഞ്ഞിട്ടുള്ളത്. എന്നാല്‍ തിരികെ എടുക്കാനാവാത്തവിധം കുടുങ്ങിയതോടെയാണ് ഉപേക്ഷിച്ചത്.

കുളത്തൂപ്പുഴ സി.ഐ സജുകുമാറി‍െൻറ നേതൃത്വത്തില്‍ പൊലീസെത്തി നാട്ടുകാരുടെ സഹായത്തോടെ പുഴയില്‍ നിന്നും ചരടില്‍ വളയങ്ങളില്‍ ബന്ധിച്ച നിലയില്‍ പതിനാറോളം ചൂണ്ടകള്‍ കണ്ടെത്തി. നിരോധനം ലംഘിച്ച് ക്ഷേത്ര മത്സ്യങ്ങളെ പിടികൂടാന്‍ ശ്രമിച്ചവരെ കണ്ടത്തി മേല്‍നടപടി സ്വീകരിക്കുമെന്ന് സി.െഎ പറഞ്ഞു.

Tags:    
News Summary - Attempt to catch temple fish by bait: The investigation has begun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.