യൂത്ത് കോൺഗ്രസുകാർക്ക് നേരെയുള്ള വധശ്രമക്കേസ്: പൊലീസിൽനിന്ന്​ റിപ്പോർട്ട് തേടി കോടതി

കൊ​ല്ലം: ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച കേ​സി​ൽ ചി​ന്ത ജെ​റോ​മി​ന്റെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ഹ​ര​ജി​യി​ൽ പൊ​ലീ​സി​നോ​ട് റി​പ്പോ​ർ​ട്ട് തേ​ടി കോ​ട​തി. ന​ക്ഷ​ത്ര റി​സോ​ർ​ട്ടി​ൽ താ​മ​സി​ച്ച​തി​ന് ചി​ന്താ ജെ​റോ​മി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ​തി​ന്റെ പേ​രി​ലാ​ണ്​ ആ​ക്ര​മ​ണ​മെ​ന്നാ​ണ്​ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ വി​ഷ്ണു​സു​നി​ൽ പ​ന്ത​ളം ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​രോ​പി​ച്ച​ത്. ഇ​ക്കാ​ര്യം പൊ​ലീ​സ്​ അ​ന്വേ​ഷി​ച്ചി​ല്ലെ​ന്ന്​ കാ​ണി​ച്ചാ​ണ്​ ഹ​ര​ജി ന​ൽ​കി​യ​ത്.

അ​ന്വേ​ഷ​ണ പു​രോ​ഗ​തി മാ​ർ​ച്ച് 28ന് ​സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന്​ അ​ഡ്വ. ധീ​ര​ജ് ര​വി മു​ഖേ​ന വി​ഷ്ണു​സു​നി​ൽ പ​ന്ത​ളം സ​മ​ർ​പ്പി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ച്ച്​ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി-​ര​ണ്ട് ജ​ഡ്ജി നി​യ​ത പ്ര​സാ​ദ് നി​ർ​ദേ​ശം ന​ൽ​കി.

സി.​പി.​എ​മ്മി​ന്റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് ഈ ​കേ​സി​ൽ പൊ​ലീ​സ് പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ത​ട്ടി​ക്കൂ​ട്ട് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നു​ള്ള പൊ​ലീ​സി​ന്റെ നീ​ക്കം നീ​തി​ന്യാ​യ വ്യ​വ​സ്ഥി​തി​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Tags:    
News Summary - Attempted murder case against Youth Congress-Court seeks report from police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.