കൊല്ലം: റോഡരികിൽനിന്ന് ലഭിച്ച പണമടങ്ങിയ ബാഗ് ഉടമയെ കണ്ടെത്തി തിരിച്ചുനൽകി ട്രാഫിക് പൊലീസ്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ചിന്നക്കടയിലെ ട്രാഫിക് േപായൻറിൽ ഡ്യൂട്ടി നോക്കിയിരുന്ന കൊല്ലം സിറ്റി ട്രാഫിക് എൻഫോഴ്സ്മെൻറിലെ ജി.എസ്.ഐ രാജേഷ് കുമാർ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങാൻ ഒരുങ്ങവെയാണ് അടുത്തുള്ള ലോട്ടറി തട്ടിന് സമീപം ബാഗ് കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്. ട്രാഫിക് എൻഫോഴ്സ്മെൻറ് എസ്.ഐ പ്രദീപ് കുമാറിനെ വിവരം അറിയിക്കുകയും സ്റ്റേഷനിലെത്തി എസ്.ഐയുടെ സാന്നിധ്യത്തിൽ ബാഗിലുണ്ടായിരുന്ന പണം എണ്ണി തിട്ടപ്പെടുത്തുകയും ചെയ്തു. 39,500 രൂപയാണ് ബാഗിലുണ്ടായിരുന്നത്. രേഖയിൽനിന്ന് ലഭിച്ച വിലാസത്തിൽ മതിലിൽ ശങ്കരമംഗലത്ത് നടരാജൻ എന്ന 73 കാരനായ വിമുക്തഭടനെ ബന്ധപ്പെട്ട് ബാഗും പണവും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.