കൊല്ലം: വംശഹത്യയിലൂടെ ഒഴുകുന്ന ചോരയിൽനിന്ന് എങ്ങനെ രാഷ്ട്രീയലാഭമുണ്ടാക്കാം എന്നാണ് ബി.ജെ.പി പരീക്ഷിക്കുന്നതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ആർ.എസ്.എസിന്റെ നിഗൂഢ വർഗീയ പ്രവർത്തനങ്ങളുടെ പരീക്ഷണശാലയാണ് മണിപ്പൂർ. വർഗീയവത്കരിക്കപ്പെടാത്ത ഭൂരിപക്ഷം ഹിന്ദുമതവിശ്വാസികളെക്കൂടി വർഗീയവാദികളാക്കി മാറ്റാനാണ് കലാപത്തിലൂടെ ആർ.എസ്.എസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരിന്റെ സംരക്ഷണം ആവശ്യപ്പെട്ട് എൽ.ഡി.എഫ് കൊല്ലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹെഡ്പോസ്റ്റ് ഓഫിസിനുമുന്നിൽ നടത്തിയ കൂട്ടായ്മ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം വി.കെ. അനിരുദ്ധൻ അധ്യക്ഷത വഹിച്ചു.
സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ. വരദരാജൻ, എം. വിശ്വനാഥൻ, എം. വിജയകുമാർ, രാജീവ്, ഇക്ബാൽകുട്ടി, മോഹൻലാൽ, തൊടിയിൽ ലുക്മാൻ, കെ.ജി. ബിജു, ഗോപകുമാർ, ജി. ആനന്ദൻ, വിനീത വിൻസന്റ്, സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ജില്ലയിലുടനീളം ജനകീയ കൂട്ടായ്മകൾ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.