കൊല്ലം: കൊട്ടാരക്കര വൈദ്യുതി ഭവനിലെ ഡിവിഷനൽ അക്കൗണ്ടൻറായിരുന്ന പൊന്നച്ചനെ കൈക്കൂലി കേസിൽ തിരുവനന്തപുരം എൻക്വയറി കമീഷണർ ആൻഡ് സ്പെഷൽ ജഡ്ജി ആറു വർഷത്തെ കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ശിക്ഷ ഒരുമിച്ച് മൂന്ന് വർഷം അനുഭവിച്ചാൽ മതിയാകും. 2012 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം.
ഇലക്ട്രിസിറ്റി ബോർഡിലെ വർക്കുകൾ കോൺട്രാക്ട് എടുത്ത എഴുകോണുള്ള കോൺട്രാക്ടറുടെ ബില്ലുകൾ പാസാക്കുന്നതിന് 10,000 രൂപ കൈക്കൂലി ആവശ്യപ്പെെട്ടന്നാണ് കേസ്. കൊട്ടാരക്കര വൈദ്യുതി ഭവനിൽ പൊന്നച്ചെൻറ ഓഫിസിൽെവച്ച് 3000 രൂപ കൈമാറിയതിന് പിന്നാലെ വിജിലൻസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കൊല്ലം വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആയിരുന്ന റെക്സ് ബോബിയാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് അഡീഷനൽ ലീഗൽ അഡ്വൈസർ ബിജുമനോഹർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.