ചവറ: പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയെന്ന കേസിലെ പ്രതികൾ പിടിയിലായി. കുണ്ടറ മുളവന അനു വില്ലയിൽ അനൂപ് (29), പടപ്പക്കര മരിയാലയത്തിൽ നിജു (29), പടപ്പക്കര അനീഷ് ഭവനിൽ അനീഷ് (30) എന്നിവരാണ് ചവറ തെക്കുംഭാഗം പൊലീസിന്റെ പിടിയിലായത്. ഇവർ അരിനല്ലൂർ മണ്ണാരേഴത്ത് തെക്കതിൽ സജീവ് ആന്റണിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയതിനെ തുടർന്ന് ചവറ തെക്കുംഭാഗം സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനായി വീട്ടിലെത്തിയ എസ്.ഐ പ്രസന്നൻ, സി.പി.ഒ അഫ്സൽ എന്നിവരെ പ്രതികൾ ആക്രമിച്ചതായാണ് കേസ്. വീടിന് മുൻവശത്ത് എത്തിയ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തെക്കുംഭാഗം ഇൻസ്പെക്ടർ പ്രസാദിന്റെ നേതൃത്വത്തിൽ എസ്.ഐ സജികുമാർ, സി.പി.ഒ രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.