ചവറ: യുവാവിനെ മാരകമായി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയയാളെ പൊലീസ് പിടികൂടി. ചവറ മുകുന്ദപുരം ഘണ്ടാകർണൻകാവിൽ കിഴക്കതിൽ ജിഷ്ണു ആണ് (23-ഉണ്ണിക്കുട്ടൻ)ചവറ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഏപ്രിൽ 19ന് രാത്രി ചവറ മുകുന്ദപുരം ഘണ്ടാകർണൻകാവിന് സമീപം പ്രതിയും സുഹൃത്തും അമിതവേഗത്തിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്ത രാജേഷിനെ കമ്പിവടിയുമായി എത്തി അടിച്ച് മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു.
രാജേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത ചവറ പൊലീസ് അക്രമ സംഭവത്തിലെ ഒന്നാം പ്രതിയായ മനുവിനെ പിടികൂടിയിരുന്നു. വിവരമറിഞ്ഞ് ജിഷ്ണു ഒളിവിൽ പോവുകയായിരുന്നു. ഇടുക്കി, എറണാകുളം, ബംഗളൂരു എന്നിവിടങ്ങളിലായി ഒളിവിൽ കഴിയുകയാണെന്ന് കണ്ടെത്തിയ പൊലീസ് സംഘം ജിഷ്ണുവിനെ തന്ത്രപൂർവം നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
കരുനാഗപ്പള്ളി എ.സി.പി പ്രദീപ് കുമാറിന്റെ നിർദേശാനുസരണം ചവറ പൊലീസ് ഇൻസ്പെക്ടർ ബിജു, എസ്.ഐ കുരുവിള ജോർജ്, എസ്.സി.പി.ഒമാരായ മനീഷ്, അനിൽ, സി.പി.ഒമാരായ വൈശാഖൻ, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.