ചവറ: ഹോൺ അടിച്ച വിരോധത്തിൽ ബൈക്ക് യാത്രക്കാരായ യുവാക്കളെ ആക്രമിച്ച കേസിൽ മൂന്നുപേർ പൊലീസ് പിടിയിൽ. തേവലക്കര കോയിവിള ചാലിൽ കിഴക്കതിൽ നിയാസ് (30), നീണ്ടകര പുത്തൻതുറ സുമയ്യാ മൻസിലിൽ ഷുഹൈബ് (29), പുത്തൻതുറ കോട്ടക്കകം മൻസിലിൽ ബിലാൽ (27) എന്നിവരാണ് ചവറ പൊലീസിന്‍റെ പിടിയിലായത്.
ഞായറാഴ്ച രാത്രി 8.15ന് ചവറ കൊറ്റംകുളങ്ങര ജങ്ഷന് സമീപം മുക്കട മുക്കിലായിരുന്നു സംഭവം. ചവറ സ്വദേശി രതീഷും സുഹൃത്ത് ഗിരീഷും ബൈക്കിൽ പോകവേ ഇവർക്ക് മുന്നിൽ സ്കൂട്ടറിൽ പോകുകയായിരുന്ന ഒന്നും രണ്ടും പ്രതികൾ സൈഡ് കൊടുക്കാത്തതിനെ തുടർന്ന് രതീഷ് ഹോൺ അടിച്ചതിലുള്ള വിരോധത്താൽ അസഭ്യം വിളിച്ചുകൊണ്ട് ആക്രമിക്കുകയായിരുന്നു എന്നാണ് കേസ്.
ഒന്നാംപ്രതി അറിയിച്ചതനുസരിച്ച് മാരകായുധങ്ങളുമായി സ്ഥലത്തെത്തി മൂന്നും നാലും പ്രതികളും യുവാക്കളെ ക്രൂരമായി മർദിച്ചു. രതീഷിന്‍റെ കൈക്ക് ഗുരുതര പരിക്കേറ്റു. അക്രമം തടയാൻ ശ്രമിച്ച സുഹൃത്ത് ഗിരീഷിന് ആക്രമണത്തിൽ ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റു. സംഭവശേഷം പ്രതികൾ ഇരുമ്പ് മഴു അന്തരീക്ഷത്തിൽ ചുഴറ്റി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.