ചവറ: കോവിഡ് രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ പോയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിൽ. ചവറ തെക്കുംഭാഗം നടുവത്തുചേരി സജി ഭവനത്തില്‍ സജിക്കുട്ടനെ (28) ആണ് തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: ജൂൺ മൂന്നിന് രാത്രി 11 നാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ മാതൃസഹോദരി കോവിഡ് പിടിപെട്ട് നിരീക്ഷണത്തിലായിരുന്നു. രോഗം കൂടിയതിനെ തുടര്‍ന്ന് തെക്കുംഭാഗം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറോട് വിവരം പറഞ്ഞു. ഡോക്ടറുടെ നിര്‍ദേശപ്രകാരം രോഗിയെ ചവറ ശങ്കരമംഗലത്തെ കെ.എം.എം.എല്ലിെൻറ കോവിഡ് ആശുപത്രിയിലേക്ക് എത്തിക്കാനായി പഞ്ചായത്ത് താൽക്കാലികമായി ഏർപ്പെടുത്തിയിരിക്കുന്ന ആംബുലന്‍സ് വിളിച്ചു. ആംബുലന്‍സ് എത്തിയപ്പോള്‍ വനിതയായതിനാല്‍ സഹായത്തിന് വനിത തന്നെ മതിയെന്ന് ഡ്രൈവര്‍ പറഞ്ഞതിനെ തുടര്‍ന്ന് യുവതി ആംബുലന്‍സില്‍ രോഗിക്കൊപ്പം പോകുകയായിരുന്നു. യാത്രക്കിടെ കൈയുറയും മുഖാവരണവും എടുക്കാനെന്ന വ്യാജേന തെക്കുംഭാഗത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ആംബുലന്‍സ് നിര്‍ത്തി.
തുടര്‍ന്ന്, ഡോര്‍ തുറന്ന ശേഷം യുവതിയെ കടന്നുപിടിച്ചു. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. മുഖമ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടര്‍ന്ന് കരുനാഗപ്പള്ളി എ.സി.പി സജീവ്, സി.ഐ പി.ജി. മധു, എസ്.ഐമാരായ അശോകന്, സതീശന് എന്നിവരുടെ സംഘം തെക്കുംഭാഗത്തെ ഗൃഹപരിചരണ കേന്ദ്രത്തിനു സമീപം വെച്ച് സജിക്കുട്ടനെ പിടികൂടുകയായിരുന്നു. പ്രതിയെ കോവിഡ് പരിശോധനക്കുശേഷം വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.