ബദർ യുദ്ധ ചരിത്രഗാനവുമായി കലാകാരൻ

ചവറ: വിശ്വാസികളെയും ആസ്വാദകരെയും ആകർഷിച്ച് 'റഹ്മത്ത്' മാപ്പിളപ്പാട്ടുകൾ. ആകാശവാണിയിലും ദൂരദർശനിലും ജനശ്രദ്ധ നേടിയ മാപ്പിള കലാകാരൻ തേവലക്കര എ.എം. ബഷീറാണ് സ്വന്തമായി തയാറാക്കിയ ആൽബം പുറത്തിറക്കിയത്. സൂറത്തുൽ ഫാത്തിഹയുടെ അർഥം വിവരിക്കുന്ന ഗാനവും ബദർയുദ്ധ ചരിത്രം വിവരിക്കുന്ന ഗാനവുമാണ് ശ്രദ്ധേയം.

റമദാൻ പതിനേഴിൽ അബൂജഹലും കൂട്ടരും മുഹമ്മദ്‌ നബിയെയും സഹാബാക്കളെയും നേരിടാൻ ബദർ യുദ്ധഭൂമിയിലെത്തുന്ന ചരിത്രം വിവരിക്കുന്നതാണ് ഗാനം. ബഷീർ നൂറിലധികം ഗാനങ്ങളെഴുതിയിട്ടുണ്ട്. പണ്ഡിതനായിരുന്ന പരേതനായ പിതാവ് വാഴോട്ട് അബൂബക്കർ മുസ്‍ലിയാരിൽനിന്ന്​ പകർന്നുകിട്ടിയ കഴിവാണിതെന്ന്​ ബഷീർ വിശ്വസിക്കുന്നു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ മദ്‌റസകളിൽ അധ്യാപകനായി നാല്​ പതിറ്റാണ്ട് സേവനം ചെയ്തിട്ടുണ്ട്. മാപ്പിളകലയെ ജീവനുതുല്യം സ്നേഹിക്കുന്ന അദ്ദേഹം കോറിയിട്ട വരികളിൽ പലതും ഇനിയും പുറംലോകത്തെത്താനുണ്ട്. ഭാര്യ: സഫിയത്ത്. ബദറുൽ മുനീർ, നദീറ, മുഹ്‌സിന എന്നിവർ മക്കളാണ്.

Tags:    
News Summary - badar war history related song

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.