ചവറ: സംസ്ഥാന പാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ട് കുളത്തിൽ വീണു. കാറിലുണ്ടായിരുന്ന അമ്മയെയും മകനെയും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. തേവലക്കര പാലയ്ക്കല്‍ ബീനാ ഭവനത്തില്‍ അനു എസ്. നായര്‍ (40), മകന് സനല്‍കുമാര്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. കൂട്ടയിടിയിൽപെട്ട മറ്റ് വാഹനങ്ങളിലുണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 9.15 ഓടെ തേവലക്കര കൂഴംകുളം ജങ്ഷനുസമീപത്തായിരുന്നു അപകടം.
യാത്രക്കാരുമായി പോകുകയായിരുന്ന ഒാേട്ടാറിക്ഷയും എതിർദിശയിൽ വന്ന എയ്സ് ഒാേട്ടായുമാണ് ആദ്യം കൂട്ടിയിടിച്ചത്. തുടർന്ന്, നിയന്ത്രണം വിട്ട ഒാേട്ടാറിക്ഷ കാറിൽ ഇടിക്കുകയായിരുന്നു. ഇൗ ഇടിയുടെ ആഘാതത്തിലാണ് കാർ കുളത്തിലേക്ക് മറിഞ്ഞത്. ഒാേട്ടാറിക്ഷ തലകീഴായി മറിയുകയും ചെയ്തു. ഓട്ടോ ഡ്രൈവര്‍ ചവറ താന്നിമൂട് നാഗരുനട പടീറ്റതില്‍ വിനോദ് (38), യാത്രക്കാരായ പത്തനംതിട്ട ശ്രീപദം വീട്ടില്‍ ശ്രീജ (47), മകന് ശ്രാവൺ (10), ബന്ധു ചവറ പുതുക്കാട് ആദര്‍ശില്‍ സുശീലാദേവി (73), എയ്സ് ഓട്ടോ ഡ്രൈവര്‍ തേവലക്കര പടപ്പനാല്‍ ജയിഷാ കോട്ടേജില്‍ നൗഫല്‍ (33) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അപകടസമയത്ത് അതുവഴി കടന്നുപോകുകയായിരുന്ന ഫയര്‍ഫോഴ്സ് ഉദ്യാഗസ്ഥരായ നൗഫര്‍, മിഥുന് എന്നിവരാണ് കുളത്തിലേക്ക് ചാടി കാര്‍ ഉയര്‍ത്തിയത്. അപകടത്തില്‍പെട്ടവരെ ചവറ അഗ്നിരക്ഷാ സേനയുടെ ആംബുലന്‍സിലും മറ്റൊരു കാറിലും ആശുപത്രിയിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.