ചവറ: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ദൃശ്യങ്ങൾ സ്വകാര്യ ഓൺലൈൻ ചാനലിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ചാനൽ ചെയർമാനും അവതാരകനുമെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ചവറ തെക്കുംഭാഗം പൊലീസ് കേസെടുത്തു. കുട്ടിയുടെ പിതാവ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുഖേന നൽകിയ പരാതിയെ തുടർന്ന് കോടതിയുടെ നിർദേശപ്രകാരമാണ് പൊലീസ് നടപടി.
പരാതിക്കാരെൻറ ബന്ധുവിെൻറ മരണവുമായി ബന്ധപ്പെട്ട് നൽകിയ വാർത്തകൾക്കിടെ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ വ്യക്തിത്വം വെളിവാക്കുന്ന ദൃശ്യങ്ങൾ രക്ഷാകർത്താവിെൻറ അറിവോ സമ്മതമോ കൂടാതെ പ്രചരിപ്പിച്ച സംഭവത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് തെക്കുംഭാഗം എസ്.ഐ സുജാതൻ പിള്ള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.